Quantcast

ചൈനയിലെ ഉയ്ഗൂര്‍ ക്യാമ്പുകള്‍ക്കെതിരെ തുര്‍ക്കി; മുസ്‍ലിംകളെ അടിച്ചമര്‍ത്തുന്ന ക്യാമ്പുകള്‍ മാനവരാശിക്ക് തന്നെ അപമാനം

ക്യാമ്പുകള്‍ അടച്ചു പൂട്ടണമെന്നും തുര്‍ക്കി വിദേശ കാര്യമന്ത്രാലയം

MediaOne Logo

Web Desk

  • Published:

    10 Feb 2019 3:21 AM GMT

ചൈനയിലെ ഉയ്ഗൂര്‍ ക്യാമ്പുകള്‍ക്കെതിരെ തുര്‍ക്കി; മുസ്‍ലിംകളെ അടിച്ചമര്‍ത്തുന്ന ക്യാമ്പുകള്‍ മാനവരാശിക്ക് തന്നെ അപമാനം
X

ചൈനയിലെ ഉയ്ഗൂര്‍ ക്യാമ്പുകള്‍ക്കതിരെ തുര്‍ക്കി. ഒരു വിഭാഗം മുസ്‍ലിംങ്ങളെ അടിച്ചമര്‍ത്തുന്ന ക്യാമ്പുകള്‍ മാനവരാശിക്ക് തന്നെ അപമാനമാണെന്നും അടച്ചു പൂട്ടണമെന്നും തുര്‍ക്കി ആവശ്യപ്പെട്ടു.

തുര്‍ക്കി വിദേശകാര്യ മന്ത്രാലയ വക്താവ് ഹമി അക്സോയ് ഇറക്കിയ പ്രസ്താവനയില്‍ ചൈനക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ദശലക്ഷത്തിലധികം ഉയ്ഗൂര്‍ മുസ്‍ലിംങ്ങള്‍ ചൈനയുടെ നിര്‍ബന്ധിത തടവിലാണ് എന്നത് പരസ്യമായ കാര്യമാണ്. ചൈനയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കടുത്ത പീഡനത്തിനും മസ്തിഷ്ക പ്രക്ഷാളനത്തിനുമാണ് ഉയ്ഗൂര്‍ ജനത ഇരയാകുന്നത്.

ലോകസമൂഹത്തിന് ആകെ അപമാനകരമായ പ്രവര്‍ത്തിയാണ് ചൈനയുടേത്. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ മാനിക്കാന്‍ ചൈനീസ് അധികൃതര്‍ തയ്യാറാകണം. ഈ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ അടച്ചുപൂട്ടാന്‍ ചൈന തയ്യാറാകണമെന്നും തുര്‍ക്കി ആവശ്യപ്പെട്ടു. ഉയ്ഗൂര്‍ ജനവിഭാഗത്തോടുള്ള ചൈനയുടെ സമീപനം വംശഹത്യാപരമാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.

മധ്യകിഴക്കനേഷ്യയില്‍ അധിവസിക്കുന്ന തുര്‍ക്കി വംശജരാണ് ഉയ്ഗൂര്‍. ചൈനയിലെ സിന്‍ജിയാങ്ങിലാണ് ഇവരില്‍ ഭൂരിഭാഗവും താമസിക്കുന്നത്. ചൈനീസ് അധികൃതരില്‍ നിന്ന് കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഉയ്ഗുര്‍ വംശജര്‍ നേരിടുന്നത്.

TAGS :

Next Story