Quantcast

ഫാത്തിമ ഖോബ, വയസ്സ് 12, ശരീരഭാരം വെറും 10 കിലോ: യമന്‍ യുദ്ധത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളിലൊരാള്‍

യമനിലെ ആശുപത്രിയില്‍ ഫാത്തിമ ഖോബയെന്ന 12 വയസ്സുകാരിയെ എത്തിക്കുമ്പോള്‍ അവളുടെ ശരീരഭാരം വെറും 10 കിലോമാത്രം.

MediaOne Logo

Web Desk

  • Published:

    20 Feb 2019 12:58 AM GMT

ഫാത്തിമ ഖോബ,  വയസ്സ് 12, ശരീരഭാരം വെറും 10 കിലോ: യമന്‍ യുദ്ധത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളിലൊരാള്‍
X

യുദ്ധം ചിതറിത്തെറിപ്പിച്ചതിനാല്‍ അവള്‍ പട്ടിണി കിടന്ന് ജീവിക്കുന്നത് മരത്തിന്റെ ചുവട്ടില്‍... യമനിലെ ആശുപത്രിയില്‍ ഫാത്തിമ ഖോബയെന്ന 12 വയസ്സുകാരിയെ എത്തിക്കുമ്പോള്‍ അവളുടെ ശരീരഭാരം വെറും 10 കിലോമാത്രം.

''അവളുടെ ശരീരത്തിലെ എല്ലാ കൊഴുപ്പുകളും നഷ്ടമായിക്കഴിഞ്ഞിരുന്നു... വെറും അസ്ഥിമാത്രമായിരുന്നു അവളുടെ ശരീരത്തിലുണ്ടായിരുന്നത്... പോഷകാഹാരക്കുറവിന്റെ ഏറ്റവും അങ്ങേയറ്റത്തെ മോശം ഉദാഹരമാണ് ഖോബയെന്ന് പറയുന്നു ആ ആശുപത്രിയിലെ ഡോക്ടര്‍ മകിയ അല്‍ അസ്‍ലാമി.

പോഷകാഹാരക്കുറവ് കൊണ്ട് കൂടുതല്‍ മോശമായ സാഹചര്യത്തിലെത്തിയവരാണ് ഓരോ ദിവസം തന്നെ തേടിയെത്തുന്നതെന്നും അവര്‍ പറയുന്നു... ഈ മാസം മാത്രം തന്നെ തേടിയെത്തിയ ഗര്‍ഭിണികളില്‍ 40 ലധികം പേരും പോഷകാഹാരക്കുറവിന്റെ ഇരകളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത മാസം ഇവിടെ ഭാരക്കുറവോടെ ജനിക്കാന്‍ പോകുന്നത് 43 കുഞ്ഞുങ്ങളാണെന്നും പറഞ്ഞ് അവര്‍ നെടുവീര്‍പ്പിടുന്നു. 2018 ല്‍ മാത്രം പോഷകാഹാരക്കുറവ് കാരണമായി 14 മരണങ്ങള്‍ക്കാണ് തന്റെ ക്ലിനിക് സാക്ഷ്യം വഹിച്ചത് മകിയ പറയുന്നു.

Displaced by war in Yemen, starving and living under a tree, 12-year-old Fatima Qoba weighed just 10kg when she was carried into this malnutrition clinic.

Posted by Al Jazeera English on Monday, February 18, 2019

തന്റെ 10 സഹോദരങ്ങള്‍ക്കൊപ്പം ഖോബയും കുടുംബവും സൌദി അറേബ്യയുടെ അതിര്‍ത്തികളിലായിരുന്നു താമസിച്ചിരുന്നത്. യുദ്ധം അവരുടെ വീട് നഷ്ടപ്പെടുത്തി.. അതോടെ താമസം മരത്തിന് കീഴെയായി എന്ന് ഖോബയുടെ സഹോദരി ഫാത്തിമ പറയുന്നു.

''ഭക്ഷണം കഴിക്കാന്‍ ഞങ്ങളുടെ കയ്യില്‍ പണമുണ്ടായിരുന്നില്ല.. എന്തെങ്കിലും കഴിച്ചെങ്കില്‍ തന്നെ അത് ബന്ധുക്കളും അയല്‍വാസികളും നല്‍കിയപ്പോള്‍ മാത്രമാണ്.... ഉപ്പയ്ക്ക് 60 വയസ്സായി.. ജോലിയില്ല... എങ്ങോട്ടും പോകാതെ ആ മരച്ചുവട്ടില്‍ തന്നെ ഓരോ ഇരിപ്പാണ്''- അവള്‍ കൂട്ടിച്ചേര്‍ത്തു.

''ആരും ഞങ്ങളെ കുറിച്ച് അന്വേഷിക്കുന്നില്ല.. ഞങ്ങളുടെ പട്ടിണിയെകുറിച്ച് അറിയാന്‍ ശ്രമിക്കുന്നില്ല.. ഞങ്ങള്‍ക്ക് ഒരു ഭാവിയുമില്ല...''- ഫാത്തിമ പറഞ്ഞു.

മകിയയുടെ ക്ലിനിക്കിലെത്തുന്നതിന് മുമ്പ് ഖോബയെ മറ്റ് രണ്ട് ക്ലിനിക്കുകളില്‍ എത്തിച്ചിരുന്നുവെങ്കിലും അവര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല... ഒരുമാസത്തെ ചികിത്സ കൊണ്ട് ഖോബയുടെ ആരോഗ്യം അല്‍പമെങ്കിലും വീണ്ടെടുക്കാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണ് മകിയ അസ്‍ലാമി..

TAGS :

Next Story