അമേരിക്കക്കെതിരെ നിയമനടപടിക്കൊരുങ്ങി ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ ഭീമന്‍ വാവായ്
നിയമവിരുദ്ധമായാണ് അമേരിക്ക തങ്ങള്‍ക്കുനേരെ വിലക്ക് ഏര്‍പ്പെടുത്തിയിരുക്കുന്നതെന്നാണ് വാവായ് കമ്പനിയുടെ ആരോപണം.
അമേരിക്കക്കെതിരെ നിയമനടപടിക്കൊരുങ്ങി ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ ഭീമനായ വാവായ്. വാവായുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സികളെയും ഉദ്യോഗസ്ഥരേയും അമേരിക്ക വിലക്കിയിരുന്നു. നിയമവിരുദ്ധമായാണ് അമേരിക്ക തങ്ങള്‍ക്കുനേരെ വിലക്ക് ഏര്‍പ്പെടുത്തിയിരുക്കുന്നതെന്നാണ് വാവായ് കമ്പനിയുടെ ആരോപണം.
വാവായ് ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ചൈന അമേരിക്കയുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് കഴിഞ്ഞ ആഗസ്റ്റ് മുതല്‍ വാവായ് ഉപന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ ഏജന്‍സികള്‍, ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ കോണ്‍ട്രാക്ടേഴ്സ് എന്നിവര്‍ക്കാണ് വാവായ് ഉത്പന്നങ്ങല്‍ ഉപയോഗിക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
ഭരണഘടനാവിരുദ്ധമാണ് അമേരിക്കയുടെ വിലക്ക് എന്നാണ് വാവായ് കമ്പനിയുടെ ആരോപണം. തങ്ങളുടെ ഉത്പന്നങ്ങളില്‍ വിവരങ്ങള്‍ ചോര്‍ത്താനായി ഒരു തരത്തിലുമുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും ഒരിക്കലും അത്തരത്തിലുള്ള നിയമവിരുദ്ധമായ നടപടികള്‍ തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവില്ലെന്നും വാവായ് കമ്പനി വക്താവ് വ്യക്തമാക്കി.
യഥാര്‍ത്ഥത്തില്‍ നിയമം ലംഘിച്ചിരിക്കുന്നത് അമേരിക്കയാണ്. വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് അമേരിക്ക തങ്ങള്‍ക്ക് നേരെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും വക്താവ് അറിയിച്ചു. ചൈനീസ് കമ്പനികള്‍ക്ക് നേരെയുള്ള അമേരിക്കയുടെ നിയമവിരുദ്ധമായ നടപടികളെ ചോദ്യം ചെയ്തുകൊണ്ട് ചൈനീസ് വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തി. അമേരിക്കയുടെ വിലക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് വാവായ് കമ്പനിക്ക് ഉണ്ടാക്കിയിരിക്കുന്നത്.
Adjust Story Font
16