ആരാണ് ജൂലിയൻ അസാൻജ്?
അമേരിക്കയുമായി ബന്ധപ്പെട്ട രഹസ്യരേഖകളുടെ വെളിപ്പെടുത്തലിലൂടെ ലോകവ്യാപകമായ 2006 ൽ സ്ഥാപിച്ച വിക്കിലീക്സ് എന്ന മാധ്യമ സംരംഭത്തിന്റെ സ്ഥാപകൻ ജൂലിയൻ പോൾ അസാൻജ് അറസ്റ്റിൽ.
അമേരിക്കയുമായി ബന്ധപ്പെട്ട രഹസ്യരേഖകളുടെ വെളിപ്പെടുത്തലിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച സംരംഭമാണ് 2006 ൽ സ്ഥാപിതമായ വിക്കിലീക്സ്. വിക്കിലീക്സ് എന്ന മാധ്യമ സംരംഭത്തിന്റെ സ്ഥാപകനാണ് ജൂലിയൻ പോൾ അസാൻജ്. 1971ൽ ആസ്ട്രേലിയയിലെ ക്വീൻസ് ലാൻഡിൽ ജനിച്ച അസാന്‍ജ് ചെറു പ്രായത്തിലെ കമ്പ്യൂട്ടർ ഹാക്കിങ്ങിൽ വിദഗ്ധനായിരുന്നു.
അഫ്ഗാനിസ്ഥാനിലും ഇറാഖിലും യു.എസ് നടത്തിയ രഹസ്യ പ്രവർത്തനങ്ങൾ പുറത്തുവിട്ടതോടെ അമേരിക്കയുടെ നോട്ടപുള്ളിയായ ജൂലിയൻ അസാൻജ്, 2010 ഡിസംബറിൽ ബ്രിട്ടീഷ് പോലീസിൽ കീഴടങ്ങി. ഡിസംബർ 16ന് ഉപാധികളോടെ കോടതി ജാമ്യം നൽകി. 2012 ലാണ് ലണ്ടനിലെ എക്വഡോർ എംബസിയിൽ അഭയംതേടിയത്. ഉപാധികൾ ലംഘിച്ച ജൂലിയൻ ഇപ്പോൾ അറസ്റ്റിലാണ്.
എന്താണ് വിക്കിലീക്സ്?
'ദ സെൻസേഷൻ പ്രസ്' എന്ന സംരംഭത്തിലൂടെ 2006ൽ ജൂലിയൻ അസാൻജ് സ്ഥാപിച്ച വിക്കിലീക്സ്, ഉറവിടങ്ങൾ വെളിപ്പെടുത്താതെ രഹസ്യ വിവരങ്ങളും രേഖകളും പ്രസിദ്ധീകരിക്കുന്ന സ്വീഡൻ ആസ്ഥാനമായുള്ള ഒരു അന്തർദേശീയ മാധ്യമസംരംഭമാണ്.
അഫ്ഗാനിസ്ഥാനിലും ഇറാഖിലും യു.എസ് നടത്തിയ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല പ്രവർത്തനങ്ങളുടെയും രേഖകൾ പുറത്തുവിട്ടതിലൂടെ വിക്കിലീക്‌സും ജൂലിയൻ അസാന്‍ജും ശ്രദ്ധ നേടി. അമേരിക്കൻ സൈനികർ സാധാരണക്കാരെ കൊല്ലുന്ന ദൃശ്യങ്ങൾ വിക്കിലീക്സ് പുറത്തു വിട്ടതോടെ ആഗോള ശ്രദ്ധാകേന്ദ്രമായി.
സ്വീഡനിൽ അസാൻജ് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് രണ്ട് സ്ത്രീകൾ രംഗത്ത് വന്നിരുന്നു എന്നാൽ കേസിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും അമേരിക്കയുടെ നീക്കമാണെന്നുമാണ് അസാൻജ് അതിനോട് പ്രതികരിച്ചത്.
കേബിൾ ഗേറ്റ് വിവാദത്തിലൂടെ മറ്റു രാജ്യങ്ങളുടെ തലവന്മാരുടെയും നേതാക്കളുടെയും പരാമർശങ്ങൾ പുറത്തു വന്നിരുന്നു. യു.എസ്, ആസ്‌ട്രേലിയ, ചൈന തുടങ്ങി ഒട്ടനവധി രാജ്യങ്ങൾ വിക്കിലീക്സിനെ നിരോധിക്കുകയോ നിയന്ത്രണങ്ങൾ ഏർപെടുത്തുകയോ ചെയ്തിരുന്നു. മാധ്യമസ്വാതന്ത്രത്തിലെ ഇരുണ്ട അധ്യായങ്ങളായിരുന്നു അവ, ഇന്ന് അസാൻജിന്റെ അറസ്റ്റിലൂടെ മാധ്യമസ്വാതന്ത്രത്തിന്റെ ഇരുണ്ട നിമിഷങ്ങൾക്ക് ആക്കം കൂടിയിരിക്കുകയാണ്.
Adjust Story Font
16