Quantcast

പൌരത്വ നിയമം: യു.കെയിലെ പ്രവാസി പ്രക്ഷോഭം തടസ്സപ്പെടുത്താന്‍ ശ്രമിച്ച സംഘ് അനുകൂലികളെ പൊലീസ് നീക്കം ചെയ്തു

പ്രതിഷേധപ്രകടനം തദ്ദേശീയരടക്കമുള്ള പൊതുജനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചപ്പോഴാണ് കുറച്ച് സംഘ് അനുകൂലികള്‍ മോദി അനുകൂല പ്ലക്കാര്‍ഡുകളും മെഗാഫോണുമായി പ്രത്യക്ഷപ്പെട്ടത്.

MediaOne Logo

  • Published:

    30 Dec 2019 4:00 AM

പൌരത്വ നിയമം: യു.കെയിലെ പ്രവാസി പ്രക്ഷോഭം തടസ്സപ്പെടുത്താന്‍ ശ്രമിച്ച സംഘ് അനുകൂലികളെ പൊലീസ് നീക്കം ചെയ്തു
X

യു.കെയിലെ ഇന്ത്യന്‍ പ്രവാസികള്‍ സംഘടിപ്പിച്ച പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തടസ്സപ്പെടുത്താനെത്തിയ മോദി അനുകൂലികളെ പൊലീസ് നീക്കം ചെയ്തു. നോട്ടിങ്ഹാമില്‍ ഞായറാഴ്ചയാണ് സംഭവം. പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി അണിനിരന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള റാലിക്കു നേരെയാണ് മോദി അനുകൂല പ്ലക്കാര്‍ഡുകളുമായി ഒരു കൂട്ടം എത്തിയത്. പൊലീസ് ഇവരെ തിരിച്ചയക്കുകയായിരുന്നു.

ഡിസംബർ 29 ന് നോട്ടിങ്ഹാമിലെ ഓൾഡ് മാർക്കറ്റ് സ്ക്വയറിലെ ബ്രിയൻ ക്ലൂ സ്റ്റാച്യു വേദിയിൽ പ്രവാസികള്‍ സംഘടിപ്പിച്ച പ്രതിഷേധത്തിൽ, കുട്ടികൾ ഉൾപ്പെടുന്ന നൂറു കണക്കിന് ആളുകളാണ് പങ്കെടുത്തത്. ഇന്ത്യൻ മുസ്ലിംകളുടെ വംശഹത്യക്ക് അടിത്തറപാകുന്ന നിയമങ്ങള്‍ക്കെതിരെ ആവേശോജ്ജ്വല മുദ്രാവാക്യങ്ങള്‍ മുഴങ്ങി.

'നാനാത്വത്തിൽ ഏകത്വം' എന്ന ആശയത്തില്‍ കുട്ടികൾ അവതരിപ്പിച്ച തെരുവ് നാടകം നിലവിലെ ഇന്ത്യയുടെ അവസ്ഥ വരച്ചു കാട്ടുന്നതായിരുന്നു. അയൽ രാജ്യങ്ങളിലെ അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്ന വ്യാജേന രാജ്യത്തെ മുസ്ലിംകളെ അന്യവൽകരിക്കുന്ന ബി. ജെ. പിയുടെ ഫാസിസ്റ്റ് അജണ്ടയെ പറ്റിയുള്ള ലഘു ലേഖകളും വിതരണം ചെയ്തു.

പ്രതിഷേധപ്രകടനം തദ്ദേശീയരടക്കമുള്ള പൊതുജനങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചപ്പോഴാണ് കുറച്ച് സംഘ് അനുകൂലികള്‍ മോദി അനുകൂല പ്ലക്കാര്‍ഡുകളും മെഗാഫോണുമായി പ്രത്യക്ഷപ്പെട്ടത്. രിപാടികൾ അലങ്കോലപ്പെടുത്തുവാനും സംഘർഷം സൃഷ്ടിക്കുവാനും ഇവര്‍ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് അവരെ നീക്കം ചെയ്തു

ये भी पà¥�ें- പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച ബി.‌എസ്‌.പി എം‌.എൽ.‌എയെ സസ്പെന്‍റ് ചെയ്തു

TAGS :

Next Story