ക്വാറന്റെയ്ന്‍ നടപടികളെ ചോദ്യം ചെയ്ത ബ്രസീല്‍ പ്രസിഡന്റിന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു
ക്വാറന്റെയ്ന്‍ നടപടികളേക്കാള്‍ ബ്രസീലിന്റെ സമ്പദ്‌വ്യവസ്ഥയെ തടസങ്ങളില്ലാതെ മുന്നോട്ട് നയിക്കുന്നതില്‍ ശ്രദ്ധവേണമെന്നതില്‍ ഊന്നിയായിരുന്നു പ്രസിഡന്റിന്റെ വീഡിയോകള്‍.
ക്വാറന്റെയ്ന്‍ നടപടികളുടെ പ്രസക്തിയെ ചോദ്യം ചെയ്തുകൊണ്ട് ബ്രസീലിയന്‍ പ്രസിഡന്റ് ബൊല്‍സനാരോ നടത്തിയ രണ്ട് ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു. തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായതിനാലാണ് തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റിന്റെ ട്വീറ്റുകള്‍ നീക്കം ചെയ്തതെന്നാണ് ട്വിറ്ററിന്റെ വിശദീകരണം.
ബ്രസീലിയയിലെ തെരുവുകളില്‍ തന്റെ അനുയായികള്‍ക്കും സാധാരണക്കാര്‍ക്കും ഇടയില്‍ ബൊല്‍സനാരോ സംസാരിക്കുന്നതിന്റെ നിരവധി വീഡിയോകള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ക്വാറന്റെയ്ന്‍ നടപടികളേക്കാള്‍ ബ്രസീലിന്റെ സമ്പദ്‌വ്യവസ്ഥയെ തടസങ്ങളില്ലാതെ മുന്നോട്ട് നയിക്കുന്നതില്‍ ശ്രദ്ധവേണമെന്നതില്‍ ഊന്നിയായിരുന്നു പ്രസിഡന്റിന്റെ വീഡിയോകള്‍. ഇതില്‍ രണ്ടെണ്ണമാണ് ട്വിറ്റര്‍ നീക്കം ചെയ്തിരിക്കുന്നത്.
പൊതുജനാരോഗ്യത്തെ ബാധിക്കുന്ന രീതിയില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. ഇതിനായി തങ്ങളുടെ നയങ്ങളില്‍ ആഗോളതലത്തില്‍ തന്നെ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയെന്നും അവര്‍ അറിയിച്ചിരുന്നു.
ये à¤à¥€ पà¥�ें- ബ്രസീലിയന്‍ പ്രസിഡന്റിന്റെ മരണക്കളി
നീക്കം ചെയ്ത ഒരു വീഡിയോയില്‍ തെരുവ് കച്ചവടക്കാരനുമായി ബൊല്‍സൊനാരോ സംസാരിക്കുന്നതാണുള്ളത്. 'ജനങ്ങള്‍ക്ക് ജോലിക്ക് പോകണമെന്നാണ് ആഗ്രഹം. നമ്മള്‍ ശ്രദ്ധിക്കുന്നുണ്ട്, 65 കഴിഞ്ഞവര്‍ വീടുകളിലിരിക്കട്ടെ. അതാണ് തുടക്കം മുതല്‍ പറയുന്നത്' എന്ന് ബൊല്‍സൊനാരോ പറയുന്നു.
അതിന് തെരുവുകച്ചവടക്കാരന്റെ മറുപടി ഒരു ചോദ്യമാണ്. 'ഈ അസുഖം വന്ന് മരിച്ചില്ലെങ്കില്‍ പോലും നല്ല കഷ്ടപ്പാടുകള്‍ ഉണ്ടാവുമെന്ന് കേള്‍ക്കുന്നുണ്ടല്ലോ?'. ഇതോടെ നിങ്ങള്‍ മരിക്കാന്‍ പോകുന്നില്ലെന്ന മറുപടി നല്‍കിയാണ് സംഭാഷണം പ്രസിഡന്റ് അവസാനിപ്പിക്കുന്നത്.
ബ്രസീലിലെ ചില സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നടപടികളേയും മറ്റൊരു വീഡിയോയില്‍ പ്രസിഡന്റ് ചോദ്യം ചെയ്യുന്നുണ്ട്. ഇതിങ്ങനെ തുടര്‍ന്നാല്‍ തൊഴിലില്ലായ്മ രൂക്ഷമാകുമെന്നും ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നുമാണ് ബൊല്‍സൊനാരോ പറഞ്ഞത്. #BrazilCannotStop എന്ന ഹാഷ്ടാഗ് കാമ്പയിനും ബൊല്‍സൊനാരോ ആരംഭിച്ചിട്ടുണ്ട്.
ये à¤à¥€ पà¥�ें- അമേരിക്കയില്‍ കൊറോണ മരണം ഒരു ലക്ഷത്തില്‍ ഒതുങ്ങിയാല്‍ നേട്ടമെന്ന് ട്രംപ്
വാഹനാപടകങ്ങള്‍ മൂലം ഒരുപാട് പേര്‍ മരിക്കുന്നെന്ന് കരുതി കാര്‍ ഫാക്ടറി അടക്കാനാവില്ലെന്ന ബൊല്‍സൊനാരോയുടെ അഭിപ്രായ പ്രകടനവും വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. കൊറോണ വ്യാപനം പ്രതിരോധിക്കാന്‍ രാജ്യത്തെ 26 ഗവര്‍ണര്‍മാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് സമ്പദ്‌വ്യവസ്ഥയ്ക്കാണ് പ്രധാന്യം നല്‍കേണ്ടതെന്ന വിവാദ പ്രസ്താവന ബൊല്‍സൊനാരോ നടത്തിയത്.
ഞായറാഴ്ച്ച വരെയുള്ള കണക്കുകള്‍ പ്രകാരം ബ്രസീലില്‍ 4256 പേരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 136 പേര്‍ക്കാണ് കോവിഡ് 19 ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ശനിയാഴ്ച്ച മാത്രം 22 പേര്‍ മരിക്കുകയും 352 പേര്‍ക്ക് പുതുതായി രോഗം വരികയും ചെയ്തു. സാവോപൊളോയിലും(98 മരണം) റിയോ ഡി ജനീറോയിലുമാണ്(17 മരണം) സ്ഥിതിഗതികള്‍ ഏറ്റവും രൂക്ഷം.
Adjust Story Font
16