കോവിഡ് പ്രതിരോധം; സാമൂഹ്യ അകലം പാലിക്കാന്‍ ഇരുവശത്തും കൊമ്പുകളുള്ള തൊപ്പി ധരിച്ച് ചൈനീസ് വിദ്യാര്‍ഥികള്‍
ഏപ്രില്‍ 26നാണ് ചൈനയിലെ സ്കൂളുകള്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങിയത്
മാസങ്ങളോളം ആഞ്ഞടിച്ച കൊറോണ എന്ന മഹാമാരിയെ തടയിടാനായതിന്റെ ആശ്വാസത്തിലാണ് ചൈന. നീണ്ട ഇടവേളക്ക് ശേഷം സ്കൂളുകള്‍ തുറന്നിട്ടുണ്ട്. കോവിഡ് വ്യാപനത്തിന് ശമനമുണ്ടായെങ്കിലും അതീവ കരുതലോടെയാണ് ചൈന മുന്നോട്ട് നീങ്ങുന്നത്. മാസ്ക് ധരിച്ച കുട്ടികളാണ് ക്ലാസ് റൂമുകളില്‍.സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് തൊപ്പികള്‍ നല്‍കിയിരിക്കുകയാണ് ചൈന. വെറും തൊപ്പിയല്ല, ഇരുവശത്തും നീണ്ട കൊമ്പുകളുള്ള അത്ര പെട്ടെന്നൊന്നും ആരും അടുത്ത വരാത്ത വിധത്തിലുള്ള തൊപ്പികളാണ് കുട്ടികള്‍ ധരിച്ചിരിക്കുന്നത്.
ഏപ്രില്‍ 26നാണ് ചൈനയിലെ സ്കൂളുകള്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങിയത്. വര്‍ണശബളമായ തൊപ്പികള്‍ ധരിച്ചെത്തിയ കുട്ടികളായിരുന്നു ആദ്യ ദിവസത്തെ ശ്രദ്ധേയമായ കാഴ്ച. "കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൌ വിലെ ഒരു പ്രാഥമിക വിദ്യാലയത്തിലെ അധ്യാപകർ വിദ്യാർത്ഥികൾക്ക് ഒരു പ്രത്യേക DIY പ്രോജക്റ്റ് നൽകി, മാതാപിതാക്കളോടൊപ്പം വീട്ടിൽ" കൊമ്പുകള്‍ക്ക് ഒരു മീറ്റർ നീളമുള്ള തൊപ്പികൾ "ഉണ്ടാക്കാനും സ്കൂളിലെ ആദ്യ ദിവസം അത് ധരിച്ചെത്താനും ആവശ്യപ്പെട്ടു'' ചൈന ഗ്ലോബല്‍ ടിവി നെറ്റ്‍വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു,
ക്ളാസിലെത്തിയ ഓരോ വിദ്യാർത്ഥിക്കും തൊപ്പിയുണ്ട്. മൂന്നടിയോളം നീളത്തിൽ ഇരുവശത്തേക്കും നീണ്ടിരിക്കുന്ന ശിഖരങ്ങളാണ് തൊപ്പിയുടെ പ്രത്യേകത. തൊപ്പിയുടെ രണ്ട് അറ്റവും നീട്ടിയുള്ള കൊമ്പുകൾ വിദ്യാർത്ഥികളെ ഇരിക്കുമ്പോഴും നിൽക്കുമ്പോഴും പരസ്പരം ഒരു മീറ്റർ അകലം പാലിക്കാൻ സഹായിക്കുന്നു. പല നിറങ്ങളിലുള്ള കൊമ്പുകളിൽ കാർട്ടൂൺ ചിത്രങ്ങളും പതിപ്പിച്ചിട്ടുണ്ട്. ബലൂണുകളും പേപ്പറുകളും കാർഡ്ബോർഡുകളും ഉപയോഗിച്ചാണ് ‘കൊമ്പൻ തൊപ്പി’ നിർമ്മിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ ഹാങ്‌സൌവിലെ കുട്ടികള്‍ ക്ലാസ് റൂമുകളിലെത്തിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ‘സമാനതകളില്ലാത്ത സാമൂഹ്യ അകലം പാലിക്കൽ’ എന്ന തലക്കെട്ടിൽ ഡ്യൂക്ക് യൂണിവേഴ്സിറ്റി പ്രൊഫസർ എയ്ലീൻ ചെങ്യനാണ് ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്. മണിക്കൂറുകൾക്കുള്ളിൽ സംഗതി വൈറലായി.ചൈനയിലെ പുരതാന സോങ് രാജവംശകാലത്ത് കോടതിയിൽ ഉദ്യോസ്ഥർ പരസ്പരം ഗൂഢാലോചന നടത്തുന്നത് തടയാനായി രാജാവ് ഏർപ്പെടുത്തിയ തലപ്പാവിനോട് ‘കൊമ്പൻ തൊപ്പിക്ക്’ സാമ്യമുണ്ടെന്നും എയ്ലീൻ കുറിച്ചു.
മറ്റ് വിദ്യാർത്ഥികളിൽ നിന്ന് മൂന്നടി അകലെ നിൽക്കാനും കോവിഡ് -19 ന്റെ വ്യാപനം പരിമിതപ്പെടുത്താനും തൊപ്പികൾ ധരിക്കാൻ സ്‌കൂൾ വൈസ് പ്രിൻസിപ്പാള്‍ ഹോങ് ഫെങ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഞങ്ങളുടെ മാത്രം ആശയമാണ്.'ഒരു മീറ്റർ തൊപ്പി ധരിക്കുക, ഒരു മീറ്റർ ദൂരം സൂക്ഷിക്കുക." ഇതാണ് തങ്ങളുടെ മുദ്രാവാക്യമെന്നും പ്രിന്‍സിപ്പാള്‍ പറയുന്നു.
Teachers at an elementary school in Hangzhou, east China's Zhejiang Province, assigned a special DIY project to...
Posted by CGTN on Monday, April 27, 2020
Adjust Story Font
16