Quantcast

വിദ്യാര്‍ഥികളുടെ രാഷ്ട്രീയ പ്രവര്‍ത്തനവും പ്രതിഷേധ ഗാനങ്ങളും ഹോങ്കോങ് സര്‍ക്കാര്‍ നിരോധിച്ചു

സ്ക്കൂളുകളില്‍ മനുഷ്യ ചങ്ങലയോ മുദ്രാവാക്യം വിളിക്കുകയോ രാഷ്ട്രീയ സന്ദേശം നല്‍കുകയോ ചെയ്യരുതെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു

MediaOne Logo

  • Published:

    10 July 2020 2:48 PM GMT

വിദ്യാര്‍ഥികളുടെ രാഷ്ട്രീയ പ്രവര്‍ത്തനവും പ്രതിഷേധ ഗാനങ്ങളും ഹോങ്കോങ് സര്‍ക്കാര്‍ നിരോധിച്ചു
X

വിദ്യാര്‍ഥികളുടെ രാഷ്ട്രീയ പ്രവര്‍ത്തന പരിപാടികള്‍ ഹോങ്കോങ് സര്‍ക്കാര്‍ നിരോധിച്ചു. സ്ക്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളായ പ്രതിഷേധ ഗാനം, മുദ്രാവാക്യം വിളി, ക്ലാസുകള്‍ ബഹിഷ്ക്കരിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഹോങ്കോങ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇത് സംബന്ധിച്ച സ്ഥിരീകരണം ഹോങ്കോങ് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഹോങ്കോങ്ങില്‍ ജനാധിപത്യം പുലര്‍ത്താന്‍ പ്രതിഷേധിക്കുന്നത്. 1600ന് മുകളില്‍ വിദ്യാര്‍ഥികളാണ് പ്രതിഷേധത്തിനിടെ അറസ്റ്റിലായത്. ചൈനീസ് സര്‍ക്കാരിന്‍റെ സുരക്ഷാ ഓഫീസ് ഹോങ്കോങ്ങില്‍ തുറന്ന അതേ ദിവസമാണ് പുതിയ നിരോധന ഉത്തരവ് വന്നതെന്നത് ശ്രദ്ധേയമാണ്.

അതെ സമയം പുതിയ ഉത്തരവിനെതിരെ ഹോങ്കോങ് പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നു. സ്വാതന്ത്ര രാജ്യത്തെ തകര്‍ക്കുന്നതാണ് പുതിയ നിയമമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു. പക്ഷെ പുതിയ തീരുമാനം രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

1997ലാണ് ബ്രിട്ടണ്‍ ഹോങ്കോങ്ങിന്‍റെ പരമാധികാരം ചൈനക്ക് കൈമാറിയത്. 50 വര്‍ഷത്തേക്ക് 'ഒരു രാജ്യം രണ്ട് വ്യവസ്ഥ' കരാര്‍ പ്രകാരം പ്രത്യേകം അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നതാണ് കൈമാറ്റ അവകാശം.

കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കാനും പൊലീസ് അതിക്രമങ്ങളില്‍ അന്വേഷണവും ആവശ്യപ്പെടുന്നു. രാജ്യത്തെ സ്ക്കൂളുകളിലും പ്രതിഷേധങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ചൈനീസ് ദേശീയ ഗാനത്തിന് പകരം പ്രതിഷേധ ഗാനമായ 'ഗ്ലോറി ടു ഹോങ്കോങ്' പാടിയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ വിദ്യാഭ്യാസ മന്ത്രി കെവിന്‍ യുങ് സ്ക്കൂളുകളില്‍ പ്രതിഷേധ പരിപാടികള്‍ നിരോധിച്ച് രംഗത്തുവന്നത്. സ്ക്കൂളുകളില്‍ മനുഷ്യ ചങ്ങലയോ മുദ്രാവാക്യം വിളിക്കുകയോ രാഷ്ട്രീയ സന്ദേശം നല്‍കുകയോ ചെയ്യരുതെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കഴിഞ്ഞ ആഴ്ച്ച ജനാധിപത്യത്തെ പ്രോല്‍സാഹിപ്പിക്കുന്ന പുസ്തകങ്ങള്‍ പൊതു സൈബ്രറികളില്‍ നിന്നും അധികൃതര്‍ നീക്കം ചെയ്തിരുന്നു.

TAGS :

Next Story