ലോകം കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായ ആലിംഗനം, ഹൃദയം തൊടുന്ന സൌഹൃദം; വൈറലായി ഒരു വീഡിയോ
ഒരു കൊച്ചുകുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൌഹൃദമാണ് ലോകമെങ്ങുമുള്ള കാഴ്ചക്കാരുടെ കണ്ണുകളെ അതിശയിപ്പിച്ചിരിക്കുന്നത്
ചില കെട്ടിപ്പിടുത്തങ്ങള്‍ കണ്ടാല്‍ നമ്മളും അറിയാതെ ഒന്ന് കെട്ടിപ്പിടിച്ചുപോകും. അത്ര മേല്‍ ഭംഗിയുണ്ട് ചില ആലിംഗനങ്ങള്‍ക്ക്..അല്ലെങ്കിലും നീ എന്റെതല്ലേ എന്ന് പറഞ്ഞു ചേര്‍ത്ത് പിടിക്കുമ്പോള്‍ നിറയാത്ത ഹൃദയങ്ങളുണ്ടോ. അത്തരമൊരു ആലിംഗനക്കാഴ്ചയാണ് കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയുടെ മനസ് നിറച്ചുകൊണ്ടിരിക്കുന്നത്.
ഒരു കൊച്ചുകുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൌഹൃദമാണ് ലോകമെങ്ങുമുള്ള കാഴ്ചക്കാരുടെ കണ്ണുകളെ അതിശയിപ്പിച്ചിരിക്കുന്നത്. കുട്ടി നായയെ കെട്ടിപ്പിടിക്കുമ്പോള്‍ അതെ സ്നേഹത്തോടെ, അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വാത്സല്യത്തോടെ നായയും കുഞ്ഞിനെ ആലിംഗനം ചെയ്യുകയാണ്. അത്ര ഭംഗിയാണ് ആ ആലിംഗനത്തിന്. ഒരമ്മ മകനെ ചേര്‍ത്തുപിടിക്കുന്ന പോലെ..തോന്നും ആ കെട്ടിപ്പിടുത്തം കണ്ടാല്‍. മറ്റുള്ളവര്‍ അതുകണ്ട് അതിശയിക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം, കുട്ടിയുടെ അമ്മ തന്നെയാണ് ഈ മനോഹരമായ കാഴ്ച വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്. നായ അവനെ കെട്ടിപ്പിടിക്കുകയാണ്...എത്ര മനോഹരമായ കാഴ്ചയാണിത് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
Dog actually hugs him back, how beautiful is this guys ❤️ pic.twitter.com/QGjyzs2215
— ⚽ Simon BRFC Hopkins ⚽ (@HopkinsBRFC) October 7, 2020
Adjust Story Font
16