അറ്റന്‍ഷന്‍, സ്റ്റാന്‍ററ്റീസ്: ജിറാഫ് പുല്ല് തിന്നുകയാണ്...!
സോഷ്യല്‍ മീഡിയയില്‍ വൈറലായി ജിറാഫിന്‍റെ പുല്ലു തീറ്റ
മരക്കൊമ്പില്‍ തൂങ്ങിനില്‍ക്കുന്ന ഇലകള്‍ തലയെത്തിച്ച് തിന്നുന്ന ജിറാഫ് പുല്ലുതിന്നാറുണ്ടോ? ആരെങ്കിലും കണ്ടിട്ടുണ്ടോ ജിറാഫ് പുല്ലുതിന്നുന്നത്.. വലിയ കാലുകളും, നീളന്‍ തലയും ഒതുക്കിവെച്ച് എങ്ങനെയാവും ജിറാഫ് തറയില്‍ കിടക്കുന്ന പുല്ല് തിന്നുന്നുണ്ടാവുക?
I’ve never wondered how a Giraffe eats grass before, but this is majestic! pic.twitter.com/9pjbTugdKm
— Daniel Holland (@DannyDutch) October 12, 2020
എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടിയാണ് ഈ കുഞ്ഞ് വീഡിയോ. വീഡിയോ കാണുന്ന ആരും ജിറാഫ് വ്യായാമം ചെയ്യുകയാണോ എന്ന് സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. അസാമാന്യ മെയ്‍വഴക്കത്തോടെയാണ് ജിറാഫിന്‍റെ പുല്ല് തീറ്റ.
ഇരുകാലും ആദ്യം അകറ്റുന്നു, പിന്നെ തല താഴേക്ക് കൊണ്ടുവന്ന് പുല്ല് തീറ്റ.. തീറ്റ കഴിഞ്ഞാല്‍ കാലുകള്‍ പൂര്‍വസ്ഥിതിയിലേക്ക്.. അതേ, നമ്മുടെ അറ്റന്‍ഷന്‍- സ്റ്റാറ്റന്‍റീസ് തന്നെ.
ഡാനിയേല്‍ ഹോളണ്ടെന്ന വ്യക്തിയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ജിറാഫ് പുല്ല് കഴിക്കുന്നത് എങ്ങനെയാണെന്ന് ഞാന്‍ ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലായിരുന്നു. പക്ഷേ അത് അതിഗംഭീരമാണെന്ന് പറഞ്ഞാണ് ഡാനിയേല്‍ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്. എന്നാല്‍ ജിറാഫ് വേറെ എന്തൊക്കെ ചെയ്യുന്നു എന്നതിന്‍റെ രസകരമായ വീഡിയോകളും ഫോട്ടോകളും കൊണ്ട് ഇപ്പോള്‍ ഡാനിയേലിന്‍റെ കമന്‍റ് ബോക്സ് നിറഞ്ഞിരിക്കുകയാണ്.
I’ve never wondered how a Giraffe eats grass before, but this is majestic! pic.twitter.com/9pjbTugdKm
— Daniel Holland (@DannyDutch) October 12, 2020
I’ve never wondered how a Giraffe eats grass before, but this is majestic! pic.twitter.com/9pjbTugdKm
— Daniel Holland (@DannyDutch) October 12, 2020
I’ve never wondered how a Giraffe eats grass before, but this is majestic! pic.twitter.com/9pjbTugdKm
— Daniel Holland (@DannyDutch) October 12, 2020
Adjust Story Font
16