Quantcast

കൊക്കില്‍ മാസ്കുമായി പക്ഷി; ദേഷ്യം പൂണ്ട് സോഷ്യല്‍ മീഡിയ

ഐ.എഫ്.എസ് ഓഫീസറായ സുശാന്ത നന്ദ ഈ ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു

MediaOne Logo

  • Published:

    20 Oct 2020 10:08 AM GMT

കൊക്കില്‍ മാസ്കുമായി പക്ഷി; ദേഷ്യം പൂണ്ട് സോഷ്യല്‍ മീഡിയ
X

ലോകം തന്നെ മാസ്കിലേക്ക് ചുരുങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. എവിടെയും മാസ്കിനാല്‍ പാതി മറച്ച മുഖങ്ങള്‍..ലോകം കോവിഡിനോട് പൊരുതിക്കൊണ്ടിരിക്കുകയാണ്. മാസ്ക് ഉപയോഗിക്കുന്നത് പോലെ പ്രധാനമാണ് ഉപയോഗ ശേഷം അലക്ഷ്യമായി വലിച്ചെറിയാതെ കൃത്യമായി നിക്ഷേപിക്കുന്നത്. ഇപ്പോഴും നമ്മളില്‍ പലരും അശ്രദ്ധയോടെ ചെയ്യുന്ന കാര്യം എത്രയോ അപകടകരമാണെന്ന് ആരും തിരിച്ചറിയുന്നില്ല. അത്തരമൊരു അശ്രദ്ധയുടെ നേര്‍ക്കാഴ്ചയാണ് ട്വിറ്ററില്‍ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്ന ഈ ചിത്രം. നദീ തീരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ മാസ്ക് ഒരു പക്ഷി കൊത്തിക്കൊണ്ടു വരുന്നതാണ് ചിത്രം.

ഐ.എഫ്.എസ് ഓഫീസറായ സുശാന്ത നന്ദ ഈ ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു.ഉപയോഗശേഷം മാസ്കുകള്‍ കൃത്യമായി നശിപ്പിച്ചുകളയാനുള്ള ഉത്തരവാദിത്തം കാണിക്കണമെന്നും ഈ ലോകം നമ്മുടെ സഹജീവികള്‍ക്ക് കൂടി ഉള്ളതാണെന്നും അദ്ദേഹം കുറിച്ചു.

ചിത്രം കണ്ട് പലരും വിമര്‍ശവുമായി രംഗത്തെത്തി. എന്തൊരു കഷ്ടമാണെന്നും എന്തുകൊണ്ടാണ് ആളുകള്‍ ഇങ്ങിനെ പെരുമാറുന്നതെന്നും ചോദിക്കുന്നു.മനുഷ്യരുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും ചിലര്‍ കുറിച്ചു.

TAGS :

Next Story