ഡ്രോണ്‍ പകര്‍ത്തിയ അഗ്നിപര്‍വ്വത സ്ഫോടനം; വൈറലായി ദൃശ്യങ്ങള്‍
പൊട്ടിപ്പുറപ്പെട്ട അഗ്നിപര്‍വതത്തില്‍ നിന്നും ലാവ കറുത്ത മലനിരകളിലൂടെ ഒഴുകുന്നതാണ് ദൃശ്യത്തിലുള്ളത്.

ഒരു ഡ്രോണ്‍ പകര്‍ത്തിയ അഗ്നിപര്‍വ്വത സ്ഫോടനത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അപകടകരമാകാന്‍ സാധ്യതയുള്ളത്ര അടുത്ത് നിന്നാണ് ഡ്രോണ്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഐസ്‍ലാന്‍റില്‍ നിന്നാണ് ദൃശ്യം. പൊട്ടിപ്പുറപ്പെട്ട അഗ്നിപര്‍വതത്തില്‍ നിന്നും ലാവ കറുത്ത മലനിരകളിലൂടെ ഒഴുകുന്നതാണ് ദൃശ്യത്തിലുള്ളത്.
ഐസ്‍ലാന്‍റുകാര്‍ ഈ സ്ഫോടനം പ്രതീക്ഷിച്ചിരുന്നതാണെന്നും ഇതുമൂലം അപകടങ്ങള്‍ ഒന്നും സംഭവിച്ചില്ലെന്നും അന്താരാഷ്ട്ര മാധ്യമമായ സിനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഗയ് വിത്ത് എ ഡ്രോണ്‍' എന്ന് തന്‍റെ യൂട്യൂബ് ചാനലിലൂടെ സ്വയം വിശേഷിപ്പിക്കുന്ന ജോര്‍ണ്‍ സ്റ്റെയ്ന്‍ബക്കാണ് പൊട്ടിപ്പുറപ്പെടുന്ന അഗ്നിപര്‍വതത്തിന്‍റെയും ഒലിച്ചുവരുന്ന ലാവയുടെയും വളരെ അടുത്ത് നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചപ്പോള്‍ 6000ത്തില്‍ കൂടുതല്‍ ഷെയറുകളും അനവധി റിയാക്ഷന്‍സും സ്റ്റെയ്ന്‍ബക്കിന് ലഭിച്ചു.
എ.എഫ്.പി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ക്രൈസ്യൂവിക് അഗ്നിപര്‍വത നിരയില്‍ നിന്നാണ് ഈ പൊട്ടിത്തെറി സംഭവിച്ചിരിക്കുന്നത്. ഏകദേശം 900 വര്‍ഷങ്ങളായി നിഷ്‌ക്രിയമായിരിക്കുന്ന അഗ്നിപര്‍വ്വത നിരയാണ് ക്രൈസ്യൂവിക്. യൂറോപ്പിലെ ഏറ്റവും കൂടുതല്‍ അഗ്നിപര്‍വ്വതങ്ങളുള്ള രാജ്യമാണ് ഐസ്‍ലാന്‍റ്.
Adjust Story Font
16