ആണവകരാർ: ഇറാനുമായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നു
വൻശക്തി രാജ്യങ്ങളും ഇറാനും വിയന്നയിലാണ് ചർച്ച നടത്തുക
നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിച്ച് ഇറാനുമായുള്ള 2015ലെ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നിർണായക ചർച്ച അടുത്ത ആഴ്ച നടക്കും. വൻശക്തി രാജ്യങ്ങളും ഇറാനും വിയന്നയിലാണ് ചർച്ച നടത്തുക.
2018ൽ കരാറിൽ നിന്ന് ഏകപക്ഷീയമായി പിൻവാങ്ങിയ ശേഷം അമേരിക്ക ആദ്യമായി പെങ്കടുക്കുന്ന ചർച്ച കൂടിയാണിത്. യൂറോപ്യൻ യൂനിയൻ നടത്തിയ മധ്യസ്ഥ നീക്കങ്ങൾക്കൊടുവിലാണ് ആണവ ചർച്ചയിൽ പങ്കുചേരാൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചത്. ഇറാനുമായി നയതന്ത്ര ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് അമേരിക്കൻ ഭരണകൂടം അറിയിച്ചു.
യുകെ, ജർമനി, റഷ്യ, ചൈന, അമേരിക്ക, യൂറോപ്യൻ യൂനിയൻ എന്നിവയാണ് ഇറാനുമായി 2015ലെ ആണവ കരാറിൽ ഒപ്പുവെച്ചത്
Next Story
Adjust Story Font
16