ബൈഡന്റെ ക്ഷണം സ്വീകരിച്ചു; മോദി കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കും
ഏപ്രിൽ 22, 23 തീയതികളിൽ നടക്കുന്ന ഓൺലൈൻ ഉച്ചകോടിയിലാണ് മോദി പങ്കെടുക്കുക
കാലാവസ്ഥ ഉച്ചകോടിയിലും ഊർജ-കാലാവസ്ഥ മേഖലകളിൽ ഉള്ള മുൻനിര സാമ്പത്തിക ശക്തികളുടെ ഫോറത്തിലും പങ്കെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ ജോ ബൈഡന്റെ ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഏപ്രിൽ 22, 23 തീയതികളിൽ നടക്കുന്ന ഓൺലൈൻ ഉച്ചകോടിയിലാണ് മോദി പങ്കെടുക്കുക.
അമേരിക്ക മുഖ്യസംഘാടകരായ ആഗോള സംഗമത്തിൽ 40 ലോക നേതാക്കൾക്കാണ് ക്ഷണം. കാലാവസ്ഥാ മാറ്റം അടിയന്തരമായി അവസാനിപ്പിക്കുക വഴി ലഭ്യമാകുന്ന സാമ്പത്തിക നേട്ടങ്ങളാണ് ദ്വിദിന ഉച്ചകോടി ചർച്ച ചെയ്യുക.കോവിഡ് മഹാമാരി വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിലാണ് പരിപാടി ഓൺലൈനായത്.
ഉച്ചകോടി ഭൗമദിനമായ ഏപ്രിൽ 22ന് തുടങ്ങും. ആഗോള പ്രതിശീർഷ മൊത്ത ഉൽപാദനത്തിലും കാർബൺ വിഗിരണത്തിലും 80 ശതമാനം പങ്കാളിത്തമുള്ള 17 മുൻനിര രാജ്യങ്ങൾ പങ്കെടുക്കുന്നുവെന്നതാണ് ഉച്ചകോടിയുടെ പ്രധാന സവിശേഷത.
Next Story
Adjust Story Font
16