15 വയസിന് താഴെയുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം ബലാത്സംഗം; ബില്ല് പാസാക്കി ഫ്രഞ്ച് പാര്‍ലമെന്‍റ്
പ്രതികൾക്ക് 20 വർഷം വരെ തടവുശിക്ഷ നൽകുന്ന ബില്ല് പാർലമെന്‍റ് പ്രതിനിധികൾ ഏകകണ്ഠമായി പാസാക്കി.
15 വയസ്സിന് താഴെയുള്ള കുട്ടികളുമായുള്ള ലൈംഗികബന്ധം ബലാത്സംഗമെന്ന് ഫ്രാന്‍സ്. പ്രതികൾക്ക് 20 വർഷം വരെ തടവുശിക്ഷ നൽകുന്ന ബില്ലിന് ഫ്രഞ്ച് പാർലമെന്‍റായ ദേശീയ അസംബ്ലി അംഗീകാരം നൽകി. പാർലമെന്‍റ് പ്രതിനിധികൾ ഏകകണ്ഠമായാണ് ബില്ല് പാസാക്കിയത്. രാജ്യത്ത് കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനിര്‍മാണത്തിനുള്ള നടപടികള്‍ പുരോഗമിച്ചത്.
18 വയസിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമാണെന്നാണ് നിലവിലുള്ള നിയമം. ഇതുപ്രകാരം ബലാത്സംഗ കുറ്റം ചുമത്തണമെങ്കിൽ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധം നടന്നതായി തെളിയിക്കണം.
കുട്ടികള്‍ക്കും സമൂഹത്തിനും വേണ്ടിയുള്ള ചരിത്രപരമായ നിയമനിര്‍മ്മാണമാണിതെന്നാണ് നീതി നിയമ വകുപ്പ് മന്ത്രി എറിക് ഡുപോൻഡ് മൊറേറ്റി പാര്‍മെന്‍റില്‍ ചൂണ്ടിക്കാട്ടിയത്. പ്രായപൂർത്തിയായ ഒരു കുറ്റവാളിക്കും 15 വയസിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത ഒരാളുടെ സമ്മതമുണ്ടെന്ന് വാദിക്കാൻ കഴിയില്ലെന്നും എറിക് ചൂണ്ടിക്കാട്ടി. തെരുവുകളിലെ ലൈംഗിക പീഡനത്തെ കുറ്റകൃത്യമായി കണക്കാക്കി 2018 മുതലാണ് ഫ്രാൻസിൽ ലൈംഗിക കുറ്റകൃത്യ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ തുടങ്ങിയത്.
Adjust Story Font
16