മാധ്യമസ്ഥാപനങ്ങൾക്ക് നേരെ നടന്ന ആക്രമണത്തില്‍ ഇസ്രായേലിനെതിരെ കെട്ടിട ഉടമ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ
മെയ് 15ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഗസയിൽ മാധ്യമ സ്ഥപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടം സൈന്യം ബോംബിട്ട് തകര്‍ത്തത്
ഗസയിൽ മാധ്യമങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് കെട്ടിട ഉടമ. തന്റെ കെട്ടിടം തകർത്തതിലൂടെ യുദ്ധകുറ്റമാണ് ഇസ്രായേൽ ചെയ്‌തതെന്ന് കാണിച്ചാണ് കെട്ടിട ഉടമയായ ജാവേദ് മെഹ്ദി അന്താരാഷ്ട്ര നീതിന്യായ കോടതിയെ സംഭവത്തിൽ സമീപിച്ചിരിക്കുന്നത്. ടവറിൽ ആയുധധാരികൾ ഉണ്ടായിരുന്നവെന്ന ഇസ്രായേലിന്റെ വാദം തീർത്തും തള്ളിക്കളയുന്നതായി അഭിഭാഷകൻ ഗിൽസ് ഡിവേഴ്‌സ് അഭിപ്രായപ്പെട്ടു.
മെയ് 15ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഗസയിൽ മാധ്യമ സ്ഥപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടം സൈന്യം ബോംബിട്ട് തകര്‍ത്തത്. അൽ ജസീറ, അസോസിയേറ്റഡ് പ്രസ്സ് തുടങ്ങീയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ ജ്വാല ടവറിലാണ് പ്രവർത്തിച്ചിരുന്നത്. കൂടാതെ മാധ്യമപ്രവർത്തകരുടെ താമസസ്ഥലവും ജ്വാല ടവർ തന്നെയായിരുന്നു. അൽജസീറ, അസോസിയേറ്റഡ് പ്രസ് എന്നിവ പ്രവർത്തിക്കുന്ന കെട്ടിടമായിരുന്നു. മാധ്യമ സ്ഥാപങ്ങളുടെ കെട്ടിടം തകർത്ത ഇസ്രയേലിനെതിരെ വ്യാപക പ്രതിഷേധമാണുണ്ടായിരിക്കുന്നത്. ആക്രമണം യുദ്ധകുറ്റമെന്ന് അന്താരാഷ്ട്ര എത്തിക്കൽ ജേർണലിസം നെറ്റ്‌വർക്ക് അഭിപ്രായപ്പെട്ടു.
Adjust Story Font
16