നേപ്പാൾ വഴി സൗദിയിലേക്ക് പോകാൻ എത്തിയവർ കാഠ്മണ്ഡുവില്‍ കുടുങ്ങി
നേപ്പാളിലെ ഇന്ത്യൻ എംബസിയുടെ എന്‍.ഒ.സി ലഭിക്കാത്തതാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയത്
നേപ്പാൾ വഴി സൗദിയിലേക്ക് പോകാൻ എത്തിയവർ കാഠ്മണ്ഡുവില്‍ കുടുങ്ങി. നേപ്പാളിലെ ഇന്ത്യൻ എംബസിയുടെ എന്‍.ഒ.സി ലഭിക്കാത്തതാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയത്. ഇന്ന് സൗദിയിലേക്ക് പോകേണ്ട എഴുനൂറോളം പേരാണ് ദുരിതത്തിലായത്.
ഇന്ത്യയിൽ നിന്നും നേരിട്ട് വിമാന സർവീസ് ഇല്ലാത്തത് കാരണമാണ് നേപ്പാൾ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വഴി പ്രവാസികൾ സൗദിയിലേക്ക് യാത്ര ചെയ്യുന്നത്. രണ്ടാഴ്ച ക്വാറന്‍റൈന്‍ പൂർത്തിയാക്കി കോവിഡ് നെഗറ്റീവ് ആയാൽ സൗദിയിലേക്ക് യാത്ര ചെയ്യാം. നേപ്പാൾ നിയമമനുസരിച്ച് ഇന്ത്യക്കാർക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകണമെങ്കിൽ എംബസി എൻ.ഒ.സി നൽകണം. ഇതിനായി ഇന്നലെ എംബസിയിൽ എത്തിയ എഴൂനൂറ് പേരിൽ 30 പേർക്ക് മാത്രമാണ് അനുമതി ലഭിച്ചത്. പുലർച്ചെ മുതൽ എംബസിയിൽ കാത്ത് നിന്നവർ രാത്രിയോടെ നിരാശരായി മടങ്ങി. നേരത്തെ എംബസിയിൽ എത്തുന്ന എല്ലാവർക്കും എൻ.ഒ. സി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ആദ്യം ഓൺലൈൻ വഴി അപേക്ഷ നൽകണം. ഇതാണ് പ്രതിസന്ധിക്ക് കാരണം. ഇന്ന് രാവിലെയെങ്കിലും അനുമതി ലഭിച്ചില്ലെങ്കിൽ ഇവരുടെ യാത്ര മുടങ്ങും.
Adjust Story Font
16