എവർ ഗിവൺ കപ്പലിലെ രണ്ട് ജീവനക്കാർ നാട്ടിലേക്ക്; കപ്പൽ ഇനിയും വിട്ടുനൽകിയില്ല
അടിയന്തരമായ വ്യക്തിഗത സാഹചര്യങ്ങൾ കാരണമാണ് ഇരുവരെയും പോകാൻ അനുവദിച്ചത്. ഇവർ ഉടൻ നാട്ടിലേക്ക് മടങ്ങും.
സൂയസ് കനാലിൽ പ്രതിസന്ധി സൃഷ്ടിച്ച എവർഗിവൺ ചരക്കുകപ്പലിൽ നിന്ന് ഇന്ത്യക്കാരായ രണ്ട് ജീവനക്കാരെ നാട്ടിൽ പോകാൻ അനുവദിച്ച് സൂയസ് കനാൽ അതോറിറ്റി അധികൃതർ. അടിയന്തരമായ വ്യക്തിഗത സാഹചര്യങ്ങൾ കാരണമാണ് ഇരുവരെയും പോകാൻ അനുവദിച്ചത്. ഇവർ ഉടൻ നാട്ടിലേക്ക് മടങ്ങും.
അതേസമയം, ഒരാഴ്ചയോളം സൂയസ് കനാലിൽ വൻ ഗതാഗതക്കുരുക്കിന് കാരണമായ കപ്പൽ വിട്ടുനൽകാൻ ഈജിപ്ഷ്യൻ അധികൃതർ ഇനിയും തയ്യാറായിട്ടില്ല. കനാലിലെ അപകടത്തിനും അതുകാരണമുണ്ടായ പ്രതിസന്ധിക്കും നഷ്ടപരിഹാരമായി 196 ദശലക്ഷം ഡോളർ നൽകാതെ കപ്പൽ വിട്ടുനൽകില്ലെന്നാണ് അധികൃതർ ഉടമകളെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ തീരുമാനാവും വരെ കപ്പലിനെ പോകാൻ അനുവദിക്കില്ലെന്ന് സൂയസ് കനാൽ അതോറിറ്റി സി.ഇ.ഒ ഉസാമ റബി വ്യക്തമാക്കിയിരുന്നു.
Also Read:ഈജിപ്ത് ആവശ്യപ്പെടുന്നത് ഭീമൻതുക: ചെലവുകൾ ആര് വഹിക്കും? കപ്പലുടമയുടെ തീരുമാനം ഇങ്ങനെ
കനാലിന്റെ കുറുകെ മൺതിട്ടയിൽ ഇടിച്ചുനിന്ന കപ്പലിനെ ആറ് ദിവസത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് നീക്കാൻ കഴിഞ്ഞത്. രണ്ട് ഡ്രെഡ്ജറുകളും 11 ടഗ്‌ബോട്ടുകളും ഇതിനായി ഉപയോഗിച്ചു. നിലവിൽ കപ്പൽ സൂയസിലെ ഗ്രേറ്റ് ബിറ്റർ തടാകത്തിലാണ് നങ്കൂരമിട്ടിരിക്കുന്നത്.
Adjust Story Font
16