Quantcast

ലോക ബോഡി ബില്‍ഡിംങില്‍ മലയാളിക്ക് വെങ്കലം; 57ാം വയസില്‍ യുവാക്കളെ തോല്‍പിച്ച ജയം

MediaOne Logo

Muhsina

  • Published:

    28 Nov 2017 12:47 AM GMT

ബോഡി ബില്‍ഡിംഗിനെ കുറിച്ചും ആരോഗ്യ സംരക്ഷണത്തെ കുറിച്ചും വാചാലനായ പീറ്ററിന്റെ പ്രായം കേട്ടപ്പോള്‍ ഞെട്ടി. 57 വയസ്സ്. മത്സരിച്ചതാകട്ടെ യുവാക്കള്‍ക്കൊപ്പവും. ഇനിയും ഒരങ്കത്തിന്..

ഗ്രീസിലെ ഏതന്‍സില്‍ നടന്ന ലോക ബോഡി ബില്‍ഡിംങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിക്ക് വെങ്കലമെഡല്‍. എറണാകുളം അങ്കമാലിക്കാരന്‍ പീറ്റര്‍ ജോസഫിനാണ് ഈ അപൂര്‍വ്വ നേട്ടം. പീറ്ററിനെ അടുത്തറിയുന്പോള്‍ പക്ഷെ നമ്മള്‍ ഞെട്ടും.

അങ്കമാലിക്കാരന്‍ പീറ്റര്‍ ജോസഫ് ലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടി നാട്ടില്‍ തിരിച്ചെത്തി. ബോഡി ബില്‍ഡിംഗിനെ കുറിച്ചും ആരോഗ്യ സംരക്ഷണത്തെ കുറിച്ചും വാചാലനായ പീറ്ററിന്റെ പ്രായം കേട്ടപ്പോള്‍ ഞെട്ടി. 57 വയസ്സ്. മത്സരിച്ചതാകട്ടെ യുവാക്കള്‍ക്കൊപ്പവും. ഇനിയും ഒരങ്കത്തിന് കൂടി ബാല്യം ബാക്കിയുണ്ടെന്ന് പീറ്റര്‍ ചെറുപ്പക്കാരെ നോക്കി വെല്ലുവിളിക്കുമ്പോഴാണ് അറിയാതെ നമിച്ച് പോവുക.

16ാം വയസ്സില്‍ ജിമ്മില്‍ പോയി തുടങ്ങിയ പീറ്റര്‍ 22ാം വയസ്സില്‍ വെയ്റ്റ് ലിഫ്റ്റിംഗില്‍ ദേശീയ ചാമ്പ്യയന്‍ പട്ടം നേടി. പിന്നീട് റെയില്‍വെസില്‍ ജോലി കിട്ടി. ബോഡി ബില്‍ഡിംഗില്‍ ശ്രദ്ധ കേന്ദ്രികരിച്ച് മിസ്റ്റര്‍ കേരള,മിസ്റ്റര്‍ ഇന്ത്യ പട്ടങ്ങളും നേടി. 2010ല്‍ തന്റെ അന്പതാം വയസ്സില്‍ ബോഡി ബില്‍ഡിംഗില്‍ ദേശീയ തലത്തില്‍ മെഡല്‍ നേടി.

റെയില്‍വെയില്‍ നിന്ന് സ്വമേധയ പിരിഞ്ഞ് പോന്ന പീറ്റര്‍ ആഴത്തില്‍ സ്നേഹിക്കുകയാണ് തന്റെ ആരോഗ്യത്തെ മത്സരിച്ച് കാണിച്ച് തരികയാണ് പ്രായം തളര്‍ത്താത്ത നിശ്‌ചയ ദാര്‍ഢ്യത്തെ.

TAGS :

Next Story