ജോസഫ് വിഭാഗം ഒറ്റയ്ക്ക് വന്നാലും സ്വീകരിക്കുമെന്ന് ജോണി നെല്ലൂര്‍
ജോസഫ് വിഭാഗം ഒറ്റയ്ക്ക് വന്നാലും സ്വീകരിക്കുമെന്ന് ജോണി നെല്ലൂര്‍
യുഡിഎഫിലേക്ക് വരാന്‍ ആഗ്രിഹിക്കുന്നവരാണ് കേരള കോണ്‍ഗ്രസില്‍ ഭൂരിഭാഗവും. മോന്‍സ് ജോസഫും ഈ വികാരമാണ് പ്രകടിപ്പിക്കുന്നത്. കോട്ടയം ഡിസിസിയുടെ പ്രസ്താവന വികാരപ്രകടനം മാത്രമാണെന്നും..
ജോസഫ് വിഭാഗം ഒറ്റയ്ക്ക് വന്നാലും യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുമെന്ന് ജോണി നെല്ലൂര്‍. യുഡിഎഫിലേക്ക് വരാന്‍ ആഗ്രിഹിക്കുന്നവരാണ് കേരള കോണ്‍ഗ്രസില്‍ ഭൂരിഭാഗവും. മോന്‍സ് ജോസഫും ഈ വികാരമാണ് പ്രകടിപ്പിക്കുന്നത്. കോട്ടയം ഡിസിസിയുടെ പ്രസ്താവന വികാരപ്രകടനം മാത്രമാണെന്നും ജോണിനെല്ലൂര്‍ മീഡിയവണിനോട് പറഞ്ഞു.
യുഡിഎഫുമായി അടുക്കുമെന്ന സൂചനകള്‍ മോന്‍സ് ജോസഫിലൂടെ ജോസഫ് വിഭാഗം പുറത്ത് വിട്ട സാഹചര്യത്തിലാണ് ജോണി നെല്ലൂരിന്റെ പ്രതികരണം. ജോസഫ് വിഭാഗം ഒറ്റയ്ക്ക് വന്നാലും യുഡിഎഫ് സ്വീകരിക്കും. . കേരള കോണ്‍ഗ്രസിലെ ഭൂരഭാഗം പേര്‍ക്കും യുഡിഎഫിലേക്ക് വരാനാണ് ആഗ്രഹം. ഈ വികാരമാണ് മോന്‍സ് ജോസഫ് പറഞ്ഞതെന്നും ജോണിനെല്ലൂര്‍ മീഡിയവണ്ണിനോട് പറഞ്ഞു.
യുഡിഎഫ് നേതാക്കള്‍ തന്നെ സ്വാഗതം ചെയ്ത സാഹചര്യത്തില്‍ കോട്ടയം ഡിസിസിയുടെ കേരള കോണ്‍ഗ്രസിനെതിരായ പ്രമേയം അപ്രസക്തമാണ്. വൈകാരിക പ്രകടനം മാത്രമായിരുന്നു ഈ പ്രമേയം. യുഡിഎഫിലേക്ക് വരണോ എന്നത് കേരള കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. അതിന് തയ്യാറാണെങ്കില്‍ അടിയന്തര യുഡിഎഫ് ചേര്‍ന്ന് തീരുമാനം എടുക്കുമെന്നും ജോണി നെല്ലൂര്‍ മീഡിയവണ്ണിനോട് പറഞ്ഞു.
Adjust Story Font
16