യുപിയില്‍ ബിജെപിയുടെ വിജയം മതേതര വോട്ടുകളുടെ ഭിന്നിപ്പ് മൂലമെന്ന് രമേശ് ചെന്നിത്തല
യുപിയില്‍ ബിജെപിയുടെ വിജയം മതേതര വോട്ടുകളുടെ ഭിന്നിപ്പ് മൂലമെന്ന് രമേശ് ചെന്നിത്തല
തെരഞ്ഞെടുപ്പ് ഫലം മതേതര കക്ഷികള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു
മതേതര വോട്ടുകളുടെ ഭിന്നിപ്പാണ് യുപിയില്‍ ബിജെപിയുടെ നേട്ടത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുപിയിലെ മതേതര കക്ഷികളുടെ പരാജയം എല്ലാ മതേതര പാര്‍ട്ടികള്‍ക്കും പാഠമാവണം. ബിജെപിയും ആര്‍എസ്എസും ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാന്‍ മതേതര ജനാധിപത്യ കക്ഷികളുടെ ഏകീകരണമുണ്ടാവണമെന്നും അതിന് കോണ്‍ഗ്രസ് ശ്രമിക്കുമെന്നും രമേശ് ചെന്നിത്തല കാസര്‍കോട് പറഞ്ഞു.
ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം മതേതര കക്ഷികള്‍ക്കുള്ള മുന്നറിയിപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. മുസ്ലിം വിരുദ്ധ നിലപാടെടുത്ത കോണ്‍ഗ്രസുമായി കൂട്ടുകൂടിയതാണ് സമാജ് വാദിപാര്‍ട്ടിക്കുണ്ടായി വിനയെന്നും അദ്ദേഹം കാഞ്ഞങ്ങാട് പറഞ്ഞു.
Adjust Story Font
16