ഓഖി ദുരന്തം: മത്സ്യത്തൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച് നടന്നു
ഓഖി ദുരന്തം: മത്സ്യത്തൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച് നടന്നു
ഓഖി ചുഴലിക്കാറ്റില്‍ പെട്ട മുഴുവന്‍ മത്സ്യത്തൊഴിലാളികളെ യും കണ്ടെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ലത്തീന്‍ അതിരൂപത നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് പുരോഗമിക്കുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള ആയിരങ്ങളാണ് മാര്‍ച്ചില്‍ ..
ഓഖി ചുഴലിക്കാറ്റില്‍ പെട്ട മുഴുവന്‍ മത്സ്യത്തൊഴിലാളികളെ യും കണ്ടെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ലത്തീന്‍ അതിരൂപത നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് പുരോഗമിക്കുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള ആയിരങ്ങളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. ഓഖി ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണെന്ന് കേന്ദ്രത്തോട് ലത്തീന്‍ കത്തോലിക്കാ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. സുസൈപാക്യം. തീരദേശ സംരക്ഷണത്തിന് സ്വതന്ത്ര ചുമതലയുള്ള മന്ത്രാലയം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീരദേശവാസികള്‍ക്കിടിയല്‍ ഛിദ്രതയുണ്ടാക്കാനുള്ള ശ്രമം തിരിച്ചറിയണമെന്നും സുസൈപാക്യം രാജ്ഭവന്‍ മാര്‍ച്ചില്‍ പറഞ്ഞു.
മാര്‍ച്ചിന് ശേഷം അതിരൂപത പ്രതിനിധികള്‍ ഗവര്‍ണ്ണറെ കണ്ട് നിവേദനം നല്‍കും. ലത്തീന്‍ സഭാ നേതൃത്വത്തിന്‍റെ ആഹ്വാനപ്രകാരമാണ് മാര്‍ച്ച്. കാണാതായ മുഴുവന്‍പേരെയും കണ്ടെത്തുക, ദുരന്തനിവാരണ പാക്കേജിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. മാര്ച്ചിന് ശേഷം സമരക്കാര് ഗവര്ണറെ കാണും.
ഓഖി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമായിരുന്നില്ലെന്നാരോപിച്ചാണ് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ലത്തീന്‍ അതിരൂപതയിലെ വൈദികരുടെ യോഗത്തിലും പാസ്റ്ററല്‍ കൌണ്‍സിലിലും സര്‍ക്കാരിനെതിരെ ശക്തമായ വികാരം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ പലവട്ടം അനുനയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോകാനാണ് സഭാനേതൃത്വം വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കാണാതായ മുഴുവന്‍ മത്സ്യത്തൊഴിലാളികളെ മുഴുവന്‍ കണ്ടെത്തണമെന്നാണ് പ്രധാന ആവശ്യം. ഇതിനായി 200 നോട്ടികക്ല്‍ മൈലിനപ്പുറത്തേക്ക് തിരച്ചില്‍ വ്യാപിപ്പിക്കണം. കൂടാതെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക, ദുരന്തനിവാരണ പാക്കേജിലെ അപാകതകള്‍ പരിഹരിക്കുക എന്നീ വിഷയങ്ങളും സഭാനേതൃത്വം മുന്നോട്ടുവെക്കുന്നു. ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ലത്തീന്‍കത്തോലിക്ക സഭ ആവശ്യപ്പെട്ടിരുന്നു. അനുകൂലനിലപാട് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ലെങ്കില്‍ മൃതദേഹം വഹിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് വളയുമെന്ന് സഭാ നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Adjust Story Font
16