Quantcast

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തു; പോക്സോ കേസില്‍ ശിക്ഷിക്കപ്പെട്ട ആദിവാസി യുവാവിന് ജാമ്യം

MediaOne Logo

Muhsina

  • Published:

    24 March 2018 1:34 AM GMT

ബാബു ജയിലിലായതോടെ പ്രായമായ അമ്മയും ഭാര്യയും കൈക്കുഞ്ഞുമടങ്ങിയ കുടുംബം നിത്യചെലവുകള്‍ക്ക് പോലും വഴിയില്ലാതെ നിസഹായരായി. തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍

ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ ആചാരപ്രകാരം വിവാഹം കഴിച്ചെന്ന തെറ്റിന് കോടതി നാല്പ്പത് വര്‍ഷത്തെ ജയില്‍വാസം വിധിച്ച ആദിവാസി യുവാവ് ജാമ്യം ലഭിച്ച് പുറത്തിറങ്ങി. വയനാട് പോക്സോ കോടതി തടവ് ശിക്ഷക്ക് വിധിച്ച അമ്പലവയല്‍ പണിയ കോളനിയിലെ ബാബുവാണ് ഹൈകോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് ഇന്ന് ജയില്‍ മോചിതനായത്.

രണ്ടര വര്‍ഷത്തെ ജയില്‍വാസം ഈ ചെറുപ്പക്കാരന്റെ് മനസിനേല്‍പ്പിച്ച മുറിവുകള്‍ ചെറുതല്ല. ഇഷ്ട്പ്പെട്ട പെണ്‍കുട്ടിയെ നാടും നാട്ടുകാരുമറിഞ്ഞ് വിവാഹം കഴിച്ച് കൂടെ താമസിപ്പിച്ചു എന്നത് ഒരു വലിയ തെറ്റാണന്ന നമ്മുടെ നിയമ വ്യവസ്ഥയുടെ നീതി ഇനിയും ഇയാള്‍ക്ക് ഉള്‍ക്കൊളളാനുമായിട്ടില്ല. 2014 ഒക്ടോബര്‍ 10നാണ് കുമ്പളേരി അയ്യപ്പന്മൂല പണിയ കോളനിയിലെ വീട്ടില്‍ നിന്നും അമ്പലവയല്‍ പോലീസ് ബാബുവിനെ കസ്റ്റഡിയിലെടുക്കുന്നത്. ഭാര്യക്ക് പ്രായപൂര്‍ത്തിയായിട്ടില്ല എന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. നാല് മാസത്തെ വിചാരണക്കൊടുവില്‍ ബലാത്സംഗം, ലൈഗികാതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വയനാട് പോക്സോ കോടതി ഈ ചെറുപ്പക്കാരന് 40 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു.

ബാബു ജയിലിലായതോടെ പ്രായമായ അമ്മയും ഭാര്യയും കൈക്കുഞ്ഞുമടങ്ങിയ കുടുംബം നിത്യചെലവുകള്‍ക്ക് പോലും വഴിയില്ലാതെ നിസഹായരായി. തുടര്‍ന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലുകള്‍ക്കൊടുവിലാണ് ബാബുവിന് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം നല്കിയത്.

TAGS :

Next Story