വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം: എസ്ഐക്കെതിരെ കേസെടുത്തു
വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം: എസ്ഐക്കെതിരെ കേസെടുത്തു
സംഭവത്തില്‍ വിദ്യാര്‍ത്ഥിക്കും പിതാവിനുമെതിരെയും കേസെടുത്തിട്ടുണ്ട്. എസ്ഐയുടെ പ്രതിശ്രുത വധു നല്‍കിയ പരാതിയിലാണ് കേസ്. തന്നെ അസഭ്യം പറഞ്ഞുവെന്നും..
വിദ്യാര്‍ഥിയെ മര്‍ദിച്ചെന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് എസ് ഐക്കെതിരെ പൊലീസ് കേസെടുത്തു. നടക്കാവ് പൊലീസാണ് കേസെടുത്തത്. എസ് ഐയുടെ പ്രതിശ്രുത വധു നല്‍കിയ പരാതിയില്‍ വിദ്യാര്‍ഥിക്കെതിരെയും അച്ഛനെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ജില്ല പൊലീസ് മേധാവി നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് എസ് ഐ ഹബീബൂള്ളക്കെതിരെയാണ് കേസെടുത്തത്. ഐപിസി 323ാം വകുപ്പ് പ്രകാരം കയ്യേറ്റം ചെയ്തതിനാണ് കേസ്. വിദ്യാര്‍ഥിക്കെതിരെയും അച്ഛന്‍ പുരുഷോത്തമനനെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അപമാനിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും കാട്ടി എസ് ഐയുടെ പ്രതിശ്രുത നല്‍കിയ പരാതിയിലാണ് നടപടി. നേരത്തെ വിദ്യാര്‍ഥിയുടെ പിതാവ് തന്നെ അസഭ്യം പറയുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു എസ്ഐ ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. അങ്ങനെയെങ്കില്‍ യൂണിഫോമിലുള്ള ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതിന് എന്തുകൊണ്ട് പരാതി നല്‍കിയില്ല എന്ന് ഉദ്യോഗസ്തരുടെ ചോദ്യമുയര്‍ന്നു. തുടര്‍ന്നാണ് പ്രതിശ്രുത വധുവിനെ കൊണ്ട് പരാതി നല്‍കിപ്പിച്ചത് എന്നാണ് വിവരം.
ഇതിനിടെ സംഭവത്തില്‍ എസ് ഐ മനുഷ്യാവകാശ കമമ്മീഷന് മുന്നില്‍ നേരിട്ട് ഹാജരാവണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പ്രതിശ്രുത വധുവിനെ കാണാനെത്തിയ കോഴിക്കോട് മെഡിക്കല്‍ കൊളജ് എസ് ഐ ഹബീബുള്ള ഹോസ്റ്റലിന് സമീപം താമസിക്കുന്ന വിദ്യാര്‍ഥിയെ മര്‍ദിച്ചുവെന്നാണ് പരാതി. പരിക്കേറ്റ വിദ്യാര്‍ഥി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട് നോര്‍ത്ത് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
Adjust Story Font
16