ഓഖി ചുഴലിക്കാറ്റ്: 11 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി
ഓഖി ചുഴലിക്കാറ്റ്: 11 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി
കടല്‍ക്ഷോഭത്തെ തുടർന്ന് ലക്ഷദ്വീപില്‍ കടലില്‍ കുടുങ്ങിയ 11 മത്സ്യതൊഴിലാളികളെക്കൂടി നാവിക സേന രക്ഷപ്പെടുത്തി. നാവിക സേനയുടെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികളുടെ സഹായത്തോടെ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്..
കടല്‍ക്ഷോഭത്തെ തുടർന്ന് ലക്ഷദ്വീപില്‍ കടലില്‍ കുടുങ്ങിയ 11 മത്സ്യതൊഴിലാളികളെക്കൂടി നാവിക സേന രക്ഷപ്പെടുത്തി. നാവിക സേനയുടെ നേതൃത്വത്തില്‍ മത്സ്യതൊഴിലാളികളുടെ സഹായത്തോടെ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ലക്ഷദ്വീപ് ഭാഗം കേന്ദ്രീകരിച്ച് 12 കപ്പലുകളാണ് തെരച്ചില്‍ നടത്തുന്നത്. ഇതുവരെ ലക്ഷദ്വീപില്‍ മാത്രം 343 മത്സ്യതൊഴിലാളികളാണ് എത്തിച്ചേര്‍ന്നത്.
ഇന്ന് പുലര്‍ച്ചെയാണ് ലക്ഷദ്വീപ് ഭാഗത്ത് നിന്ന് മത്സ്യബന്ധന ബോട്ട് കണ്ടെത്തിയത്. 11 തൊഴിലാളികളെയും സുരക്ഷിതമായി കരയിലെത്തിച്ചു. ബോട്ട് ഭാഗികമായി തകര്‍ന്നുവെങ്കിലും തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണ്. മേഖലയില്‍ തിരിച്ചില്‍ നടത്തുന്ന കപ്പലുകള്‍ക്ക് പുറമെ മത്സ്യതൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി നാവിക സേനയുടെ ഐഎന്‍എസ് കല്‍പ്പേനി തിരച്ചിലായി പുറപ്പെട്ടു. 35 നോട്ടിക്കല്‍ മൈല്‍ ദൂരം കേന്ദ്രീകരിച്ച് 3 ദിവസം തുടര്‍ച്ചയായി കപ്പല്‍ തെരച്ചില്‍ നടത്തും.
മൊത്തം 17 കപ്പലുകളാണ് രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. വ്യോമസേനയും തീരസംരക്ഷണസേനയും മറൈന്‍ എന്‍ഫോഴ്സ്മെന്റും തിരിച്ചിലിന്റെ ഭാഗമാകുന്നുണ്ട്. ഇന്നലെ വൈപ്പിന്‍ ഭാഗത്ത് നിന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്റ് 3 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ലക്ഷദ്വീപില്‍ രക്ഷപ്പെടുത്തിയവരും സുരക്ഷിതമായി തീരത്തെത്തിയവരുമടക്കം 343 പേര്‍ കരക്കെത്തി. 48 മലയാളികളും 295 തമിഴ്നാട് സ്വദേശികളുമായ മത്സ്യതൊഴിലാളികളുമാണ് ലക്ഷദ്വീപിലുള്ളത്. 25 ബോട്ടുകള്‍ കരയിലെത്തി.. ലക്ഷദ്വീപ് ഭാഗത്ത് ബോട്ട് തകര്‍ന്ന് കാണാതായ മത്സ്യതൊഴിലാളികളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊച്ചിയില്‍ നിന്ന് പുറപ്പെട്ടതടക്കമുള്ള ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ ഏത് മേഖലയിലാണുള്ളതെന്നത് സംബന്ധിച്ച കൃത്യമായ വിവരമില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് കേരളത്തിലെ തീരം കേന്ദ്രീകരിച്ച് മത്സ്യബന്ധനത്തിന് പോകുന്ന തമിഴ്നാട് സ്വദേശികളുടെ ബോട്ടുകളെയും തൊഴിലാളികളെയും സംബന്ധിച്ചാണ് കൃത്യമായ വിവരമില്ലാത്തത്.
Adjust Story Font
16