ബിനോയിക്കെതിരായ ആരോപണത്തില്‍ കോടിയേരിയെ പിന്തുണച്ച് സിപിഎമ്മും, സിപിഐയും
ബിനോയിക്കെതിരായ ആരോപണത്തില്‍ കോടിയേരിയെ പിന്തുണച്ച് സിപിഎമ്മും, സിപിഐയും
ബിനോയിക്കെതിരായ കേസ് വ്യക്തിപരമാണെന്നും അതില്‍ പാർട്ടി ഇടപെടില്ലെന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. കേസുമായി ബന്ധപ്പെട്ട..
ബിനോയ് കോടിയേരിക്കെതിരായ ആരോപണത്തില്‍ കോടിയേരി ബാലകൃഷ്ണനെ പിന്തുണച്ച് സിപിഎമ്മും, സിപിഐയും. ബിനോയിക്കെതിരായ കേസ് വ്യക്തിപരമാണെന്നും അതില്‍ പാർട്ടി ഇടപെടില്ലെന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. കേസുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് എല്‍ഡിഎഫിനെയോ സിപിഎമ്മിനെയോ വലിച്ചിഴയ്ക്കേണ്ടതില്ലെന്നും സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചപ്പോള്‍, മുഖ്യമന്ത്രി അന്വേഷണം നടത്താൻ വിമുഖത കാണിക്കുന്നത് അഴിമതിക്ക് കൂട്ട് നിൽക്കലാണെന്ന് കെപിസിപി അധ്യക്ഷന്‍ എംഎം ഹസന്‍ കുറ്റപ്പെടുത്തി.
ബിനോയ് കോടിയേരിക്കെതിരായ ആരോപണം പാര്‍ട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്നാണ് കേരളത്തില്‍ നിന്നുള്ല കേന്ദ്ര നേതാക്കളുടെ നിലപാട്. ബിനോയിക്കെതിരായ കേസ് വ്യക്തിപരമാണെന്നും അതില്‍ പാർട്ടി ഇടപെടില്ലെന്നും പാര്‍ട്ടി പിബി അംഗമായി എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രശ്നമല്ലെന്ന് പറഞ്ഞ സിപിഐ കാനം രാജേന്ദ്രന്‍ ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണന് പൂര്‍ണ്ണ പിന്തുണ നല്‍കി. പ്രായപൂര്‍ത്തിയായ മക്കള്‍ നടത്തുന്ന ഇടപാടുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ രക്ഷിതാക്കള്‍ ഉത്തരവാദികളാകുന്നത് എങ്ങനെയെന്ന് കാനം ചോദിച്ചു.
വിജയന്‍ പിള്ള എംഎല്‍എയുടെ മകന്‍ ശ്രീജിത്തിനെ കുറിച്ചുളള വാര്‍ത്ത നല്‍കുന്നത് വിലക്ക് ഏര്‍പ്പെടുത്തിയത് ബിനോയ് കോടിയേരിയുടെ തട്ടിപ്പ് പുറത്ത് വരുന്നത് തടയാനെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ ആരോപിച്ചു.
Adjust Story Font
16