സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം: പാലക്കാട് ചാമ്പ്യന്‍മാര്‍
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം: പാലക്കാട് ചാമ്പ്യന്‍മാര്‍
46586 പോയിന്റ് നേടിയാണ് പാലക്കാടിന്റെ കിരീടനേട്ടം. രണ്ടാമതെത്തിയ മലപ്പുറം ജില്ല 46359 പോയിന്റ് നേടി. ഏഴ് പോയിന്റ് വ്യത്യാസത്തില്‍..
കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ പാലക്കാട് ജില്ല ചാമ്പ്യന്‍മാര്‍. മലപ്പുറം ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. ആതിഥേയരായ കോഴിക്കോട് ജില്ല മൂന്നാം സ്ഥാനത്തെത്തി. സമാപനസമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
46586 പോയിന്റ് നേടിയാണ് പാലക്കാടിന്റെ കിരീടനേട്ടം. രണ്ടാമതെത്തിയ മലപ്പുറം ജില്ല 46359 പോയിന്റ് നേടി. ഏഴ് പോയിന്റ് വ്യത്യാസത്തില്‍ 46352 പോയിന്റ് നേടി കോഴിക്കോട് ജില്ല മൂന്നാമതെത്തി മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൌണ്ടില്‍ നടന്ന സമാപന സമ്മേളനത്തില്‍ സമ്മാനങ്ങള്‍ കൈമാറി.
അഞ്ച് വിഭാഗങ്ങളിലായി നാല് ദിവസം നടന്ന ശാസ്ത്രോത്സവത്തില്‍ ഏഴായരത്തിലധികം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. സാമൂഹ്യശാസ്ത്രമേളയില്‍ കാസര്‍ഗോഡും തിരുവനന്തപുരവും ജേതാക്കളായി. പ്രവൃത്തി പരിചയമേളയില്‍ പാലക്കാട് ജില്ലയും ഐടി മേളയില്‍ കണ്ണൂര്‍ ജില്ലയും കീരീടം നേടി. ഗണിത ശാസ്ത്രമേളയില്‍ കണ്ണൂര്‍ ജില്ലയും ശാസ്ത്രമേളയില്‍ എറണാകുളവും കിരീടം കരസ്ഥമാക്കി. സ്പെഷ്യല്‍ സ്കൂള് വിദ്യാര്‌ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരങ്ങളും ഇത്തവണത്തെ ശാസ്ത്രോത്സവത്തിന്റെ പ്രത്യേകതയായിരുന്നു.
Adjust Story Font
16