കെഎസ്ആര്‍ടിസിയില്‍ പുതിയ ഡ്യൂട്ടി സംവിധാനം നടപ്പാക്കാന്‍ തീരുമാനം
കെഎസ്ആര്‍ടിസിയില്‍ പുതിയ ഡ്യൂട്ടി സംവിധാനം നടപ്പാക്കാന്‍ തീരുമാനം
ഓര്‍ഡിനറി സര്‍വീസുകളിലെ ഡ്യൂട്ടി പാറ്റേണ്‍ സംബന്ധിച്ച് ഉത്തരവില്‍ അവ്യക്തതയുള്ളതായി പറയുന്നു. ക്രൂ ചെയ്ഞ്ചിന് കൂടുതല്‍ ജീവനക്കാരെ വേണ്ടിവരുമെന്നും
കെഎസ്ആര്‍ടിസിയില്‍ പുതിയ ഡ്യൂട്ടി സംവിധാനം നടപ്പാക്കാന്‍ തീരുമാനം. എല്ലാ ഡ്യൂട്ടികളും 8 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി പാറ്റേണിലേക്ക് മാറ്റുമെന്ന് എംഡിയുടെ ഉത്തരവ്. ദീര്‍ഘ ദൂര സര്‍വീസുകളില്‍ 8 മണിക്കൂറിന് ശേഷം ജീവനക്കാര്‍ മാറും. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടി പാറ്റേണ്‍ നിശ്ചയിക്കുന്നത് നിര്‍ത്തലാക്കുമെന്നും ഉത്തരവ് പറയുന്നു. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
ഓര്‍ഡിനറി സര്‍വീസുകളിലെ ഡ്യൂട്ടി പാറ്റേണ്‍ സംബന്ധിച്ച് ഉത്തരവില്‍ അവ്യക്തതയുള്ളതായി പറയുന്നു. ക്രൂ ചെയ്ഞ്ചിന് കൂടുതല്‍ ജീവനക്കാരെ വേണ്ടിവരുമെന്നും ആക്ഷേപമുണ്ട്.
Adjust Story Font
16