സിപിഎം -സിപിഐ തര്‍ക്കം: പുന്നപ്ര വയലാര്‍ വാര്‍ഷികാചരണം വെവ്വേറെ നടത്തും
സിപിഎം -സിപിഐ തര്‍ക്കം: പുന്നപ്ര വയലാര്‍ വാര്‍ഷികാചരണം വെവ്വേറെ നടത്തും
സിപിഎം -സിപിഐ തര്‍ക്കം മൂലം ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയില്‍ പുന്നപ്ര വയലാര്‍ വാര്‍ഷികാചരണം വെവ്വേറെ നടത്തുന്നത് ഇരുപാര്‍ട്ടികളുടെയും ജില്ലാ നേതൃത്വങ്ങള്‍ക്ക് തലവേദനയാവുന്നു. വാര്‍ഷിക വാരാചരണത്തിന് തുടക്കം കുറിച്ച് പതാക ഉയര്‍ത്തിയിട്ടും..
സിപിഎം - സിപിഐ തര്‍ക്കം മൂലം ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയില്‍ പുന്നപ്ര വയലാര്‍ വാര്‍ഷികാചരണം വെവ്വേറെ നടത്തുന്നത് ഇരുപാര്‍ട്ടികളുടെയും ജില്ലാ നേതൃത്വങ്ങള്‍ക്ക് തലവേദനയാവുന്നു. വാര്‍ഷിക വാരാചരണത്തിന് തുടക്കം കുറിച്ച് പതാക ഉയര്‍ത്തിയിട്ടും കഞ്ഞിക്കുഴിയിലെ പ്രശ്നം പരിഹരിക്കാനായില്ല. ഒറ്റയ്ക്ക് വാര്‍ഷികാചരണ പരിപാടികള്‍ നടത്തുന്നതിനായി സിപിഐ വാര്‍ഡ് തല സമിതികള്‍ രൂപീകരിച്ചു.
കഞ്ഞിക്കുഴിയില്‍ സിപിഐ ലോക്കല്‍ സെക്രട്ടറിയുടെ വീട് ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവിടെ സിപിഎം- സിപിഐ തര്‍ക്കം രൂക്ഷമായത്. സംഭവത്തില്‍ ഖേദമുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും സിപിഎം പറഞ്ഞെങ്കിലും തര്‍ക്കം പുന്നപ്ര വയലാര്‍ വാര്‍ഷികാചരണ പരിപാടി നടത്തുന്നതിലേക്കും നീളുകയായിരുന്നു. എല്ലാ വര്‍ഷവും ഇരുപാര്‍ട്ടികളും ഒന്നിച്ചാണ് വാര്‍ഷികാചരണം നടത്താറുള്ളത്. ഇത്തവണയും പുന്നപ്ര, വയലാര്‍, മേനാശ്ശേരി, വലിയ ചുടുകാട് എന്നിവിടങ്ങളില്‍ ഇരു പാര്‍ട്ടികളും ഒരുമിച്ചാണ് പരിപാടി നടത്തുക. എന്നാല്‍ കഞ്ഞിക്കുഴിയില്‍ വാരാചരണ കമ്മിറ്റിയുടെ പ്രസിഡന്റായി സിപിഐ നിര്‍ദേശിച്ച വി പ്രസന്നനെ മാറ്റണമെന്ന ആവശ്യത്തില്‍ സിപിഎമ്മും മാറ്റില്ലെന്ന നിലപാടില്‍ സിപിഐയും ഉറച്ചു നില്‍ക്കുകയാണ്. ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ ഇടപെട്ട് പല തലങ്ങളിലുള്ള ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്നം പരിഹരിക്കപ്പെടാത്തതിനെത്തുടര്‍ന്ന് സിപിഐ പ്രശ്നം നില നില്‍ക്കുന്ന മൂന്നു വാര്‍ഡുകളിലും സ്വന്തം നിലയ്ക്ക് സംഘാടക സമിതികള്‍ രൂപീകരിച്ചു. ഇരുപാര്‍ട്ടികളും ഒരുമിച്ച് നടത്താറുള്ള പുന്നപ്ര വയലാര്‍ വാര്‍ഷികാചരണം വേറെ വേറെ നടത്തുന്നത് സംസ്ഥാന വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടത് ഇരു പാര്‍ട്ടികളുടെയും ജില്ലാ നേതൃത്വങ്ങള്‍ക്ക് തലവേദനയായിത്തീര്‍ന്നിട്ടുണ്ട്.
Adjust Story Font
16