Quantcast

എൻഡോസൾഫാൻ ദുരിതബാധിതരുടെ പുതിയ പട്ടിക പുനപരിശോധിക്കും

MediaOne Logo

Muhsina

  • Published:

    28 April 2018 11:25 PM GMT

എൻഡോസൾഫാൻ ദുരിതബാധിതരുടെ പുതിയ പട്ടിക പുനപരിശോധിക്കും
X

എൻഡോസൾഫാൻ ദുരിതബാധിതരുടെ പുതിയ പട്ടിക പുനപരിശോധിക്കും

റവന്യു മന്ത്രി വിളിച്ചു ചേർത്ത എൻഡോ സൾഫാൻ സെൽ യോഗത്തിലാണ് തീരുമാനം. പുതിയ പട്ടിക രണ്ട് മാസത്തിനകം പ്രസിദ്ധീകരിക്കും.

എൻഡോസൾഫാൻ ദുരിതബാധിതരുടെ പുതിയ പട്ടിക പുനപരിശോധിക്കും. റവന്യു മന്ത്രി വിളിച്ചു ചേർത്ത എൻഡോ സൾഫാൻ സെൽ യോഗത്തിലാണ് തീരുമാനം. പുതിയ പട്ടിക രണ്ട് മാസത്തിനകം പ്രസിദ്ധീകരിക്കും. ദുരിത ബാധിതരുടെ ബന്ധുക്കളുടെപ്രതിഷേധത്തെ തുടർന്നാണ് നടപടി.

കാസർഗോഡ് കളക്ടറേറ്റിൽ ചേരുന്ന എൻഡോസൾഫാൻ സെല്ല് യോഗത്തിലാണ് ദുരിതബാധിതരും അമ്മമാരും പ്രതിഷേധവുമായെത്തിയത്. പുതുതായി തയ്യാറാക്കിയ ദുരിതബാധിതരുടെ പട്ടികയിൽ നിന്ന് അർഹരായവരെ ഒഴുവാക്കി എന്നാരോപിച്ചായിരുന്നു പ്രതിഷേധം. സെൽ യോഗത്തിന് ശേഷം മന്ത്രി ദുരിത ബാധിതരുമായി കൂടിയാഴ്ച നടത്തി.

പുതിയ പട്ടിക തയ്യാറാക്കുന്നതിന് ഏറ്റവും ഒടുവിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ 3997 രോഗികളാണ് പങ്കെടുത്തത്. ഇവരിൽ നിന്നും 1905 രോഗികളുടെ ലിസ്റ്റ് മെഡിക്കൽ സംഘം സെല്ലിന് കൈമാറിയിരുന്നു. എന്നാൽ 287 രോഗികളെ മാത്രമെ സെൽ എൻഡോസൾഫാൻ ദുരിത ബാധിതരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയുള്ളു. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

അർഹരായ മുഴുവൻ ദുരിതബാധിതരെയും പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. സർക്കാർ ദുരിതബാധിതരെ കബളിപ്പിക്കുന്ന നിലപാട് തുടർന്നാൽ സമരം ശക്തമാക്കാനാണ് പീഡിത ജനകീയ മുന്നണിയുടെ തീരുമാനം.

TAGS :

Next Story