Quantcast

പാലക്കാട്ട് ജനവാസമേഖലയിൽ വീണ്ടും കാട്ടാനകളിറങ്ങി

MediaOne Logo

Muhsina

  • Published:

    1 May 2018 2:46 AM GMT

പാലക്കാട്ട് ജനവാസമേഖലയിൽ വീണ്ടും കാട്ടാനകളിറങ്ങി
X

പാലക്കാട്ട് ജനവാസമേഖലയിൽ വീണ്ടും കാട്ടാനകളിറങ്ങി

മാത്തൂര്‍ മന്നംപുള്ളിയിലാണ് രണ്ട് കാട്ടാനകളെത്തിയത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാംപ്‌ ചെയ്യുന്നു.

പാലക്കാട്ട് ജനവാസമേഖലയിൽ വീണ്ടും കാട്ടാനകളിറങ്ങി. മാത്തൂര്‍ മന്നംപുള്ളിയിലാണ് രണ്ട് കാട്ടാനകളെത്തിയത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാംപ്‌ ചെയ്യുന്നു.

പുലർച്ചെ അഞ്ചുമണിയോടെയാണ് ചെറുതും വലുതുമായ രണ്ട് കാട്ടാനകൾ മാത്തൂർ മന്നംപുള്ളിയിലെത്തിയത്. ഒരാഴ്ച മുൻപ് മുണ്ടൂരിൽ നിന്നും ദേശീയ പാത മുറിച്ചുകടന്ന കാട്ടാനകൾ അയ്യർമലയിലായിരുന്നു. ഇവിടെ നിന്നും റെയിൽവേ ട്രാക്കും ഭാരതപ്പുഴയും കടന്നാണ് ജനവാസ മേഖലയിലെത്തിയത്. പകൽസമയത്ത് പടക്കംപൊട്ടിച്ച് ആനകളെ കാടുകയറ്റുക പ്രായോഗീകമല്ല. എന്നിരുന്നാലും ആനകളുടെ നീക്കം നിരീക്ഷിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് വനം പൊലീസ് ഉദ്യാഗസ്ഥരുടെ തീരുമാനം. കഴിഞ്ഞ ആഗസ്റ്റിൽ കാട്ടാനകൾ ഇതേ സ്ഥലത്ത് എത്തിയിരുന്നു. കാട്ടാനകൾ വന്ന വഴിയിലൂടെ തിരികെ പോകുന്നതാണ് രീതി. അതിനാൽ പതിനഞ്ചു കിലോമീറ്റർ അകലെ മുണ്ടൂർ വനത്തിലേക്ക് കയറ്റിവിടുകയെന്നത് ഏറെ ശ്രമകരമാണ്. കാട്ടാനകളെ കാണാനായി നാട്ടുകാരും വിവിധ സ്ഥലങ്ങളിലായി തടിച്ചു കൂടി നിൽക്കുകയാണ്.

TAGS :

Next Story