ഭിന്നശേഷിക്കാർക്ക് സംവരണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
ഭിന്നശേഷിക്കാർക്ക് സംവരണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
ഭിന്നശേഷിക്കാർക്ക് വിദ്യാഭ്യാസത്തിന് അഞ്ച് ശതമാനവും, ജോലിക്ക് നാല് ശതമാനവും സംവരണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭിന്നശേഷിക്കാർക്കായി 250 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാജിക് അവതരിപ്പിക്കുന്ന..
ഭിന്നശേഷിക്കാർക്ക് വിദ്യാഭ്യാസത്തിന് അഞ്ച് ശതമാനവും, ജോലിക്ക് നാല് ശതമാനവും സംവരണം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭിന്നശേഷിക്കാർക്കായി 250 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാജിക് അവതരിപ്പിക്കുന്ന ഭിന്നശേഷികാർക്കായി മാജിക് പ്ലാനറ്റിൽ തയ്യാറാക്കിയ സ്ഥിരം വേദി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സാമൂഹ്യനീതി വകുപ്പ് തയാറാക്കിയ അനുയാത്ര പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർമാരിൽ ആറു പേർക്കാണ് മാജിക് പ്ലാനറ്റിൽ മാജിക് അവതരിപ്പിക്കാൻ സ്ഥിരം വേദി ലഭിച്ചിരിക്കുന്നത്. ലോകത്ത് ആദ്യമായി ഭിന്നശേഷി കാർക്ക് കലാവതരണത്തിലൂടെ തൊഴിൽ നൽകുന്ന പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് തുടക്കം കുറിച്ചത്. തുടർന്ന് ഭിന്നശേഷിക്കാരായ മജീഷ്യൻമാരുടെ ജാലവിദ്യ എംപവർ സെന്ററിൽ അരങ്ങേറി.
75 ശതമാനം ശാരീരിക വൈകല്യമുള്ള മലപ്പുറം സ്വദേശി ഷിഹാബുദ്ദിനാണ് എം പവർ സെന്ററിന്റെ സൂത്രധാരൻ. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ കെ ശൈലജ, ഗോപിനാഥ് മുതുകാട് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Adjust Story Font
16