എം വിന്‍സന്റ് എംഎല്‍എക്ക് ജാമ്യം
ലൈംഗിക പീഡനക്കേസിൽ എംവിൻസന്റ് എംഎല്‍എക്ക് ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ജാമ്യാപേക്ഷയിൽ വാദം നേരത്തെ..
വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന കോവളം എംഎല്‍എ എം വിന്‍സന്റിന് ജാമ്യം.വീട്ടമ്മയുടെ വീടും കടയും ഇരിക്കുന്ന വാര്‍ഡില്‍ പ്രവേശിക്കരുതെന്നതടക്കമുള്ള ഉപാധികളോടെയാണ് ജില്ലാ സെഷന്‍സ് കോടതിയുടെ നടപടി.34 ദിവസമായി നെയ്യാറ്റിന്‍കര സബ്ജയിലില്‍ കഴിയുന്ന വിന്‍സന്റ് വൈകിട്ട് പുറത്തിറങ്ങും.
ഒരു തവണ ജാമ്യം നിഷേധിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തന്നെയാണ് രണ്ടാമത് ഹര്‍ജി പരിഗണിച്ചപ്പോള്‍ വിന്‍സന്റിന് ജാമ്യം നല്‍കിയത്.വീട്ടമ്മയുടെ വീടും കടയും ഇരിക്കുന്ന വാര്‍ഡില്‍ എംഎല്‍എ പ്രവേശിക്കരുതെന്നതാണ് പ്രധാന ഉപാധി.പരതിക്കാരിയെ ഭീഷണിപ്പെടുത്തി സ്വാധീനിക്കരുത്,തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കരുത്,ആവശ്യപ്പെടുന്പോഴെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്പില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളും കോടതി വെച്ചു.
ഇതോടെ 34 ദിവസമായി ജയിലില്‍ കഴിയുന്ന വിന്‍സന്റ് വൈകിട്ട് പുറത്തിറങ്ങും.കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കുന്നതിന് എതിര്‍പ്പില്ലെന്ന് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. എം.എല്‍.എ പീഡിപ്പിച്ചന്ന് ആരോപിച്ച് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 22-ആം തീയതിയാണ് വിന്‍സന്റ് അറസ്റ്റിലായത്.കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിതാ ബീഗത്തിന്റെ കേസിന്റെ അന്വേഷണ ചുമതല.
Adjust Story Font
16