Quantcast

ശൈലജക്കെതിരെയുള്ള കോടതി പരാമര്‍ശം: അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

MediaOne Logo

Muhsina

  • Published:

    4 May 2018 4:19 PM GMT

ശൈലജക്കെതിരെയുള്ള കോടതി പരാമര്‍ശം: അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
X

ശൈലജക്കെതിരെയുള്ള കോടതി പരാമര്‍ശം: അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മന്ത്രി കെകെ ശൈലജക്കെതിരെയുള്ള കോടതി പരാമര്‍ശം നീക്കികിട്ടാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മന്ത്രിയുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി പരാമര്‍ശമുന്നയിച്ചതെന്നും..

മന്ത്രി കെകെ ശൈലജക്കെതിരെയുള്ള കോടതി പരാമര്‍ശം നീക്കികിട്ടാന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മന്ത്രിയുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി പരാമര്‍ശമുന്നയിച്ചതെന്നും സദുദ്ദേശത്തോടെയാണ് ബാലാവകാശ കമ്മിഷന്‍ നിയമനത്തിനുള്ള അപേക്ഷ തിയതി നീട്ടിയതെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പിച്ചിട്ടുള്ളത്. ഇന്നലെ അപ്പീല്‍ ഹരജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബഞ്ചും മന്ത്രിയെ വിമര്‍ശിച്ചിരുന്നു.ബാലാവകാശ കമീഷനില്‍ അംഗമാവാനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് തീയതി നീട്ടി സാമൂഹികക്ഷേമവകുപ്പ് മന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശ പ്രകാരം രണ്ടാമത് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതാണ് കോടതി വിമര്‍ശത്തിന് വിധേയമായത്.

TAGS :

Next Story