ബിഎസ്എന്‍എല്‍ ടവറുകള്‍ക്കായി പ്രത്യേക കമ്പനി: വിമര്‍ശം ശക്തമാവുന്നു
ബിഎസ്എന്‍എല്‍ ടവറുകള്‍ക്കായി പ്രത്യേക കമ്പനി: വിമര്‍ശം ശക്തമാവുന്നു
ബിഎസ്എന്‍എല്‍ ടവറുകള്‍ക്കായി പ്രത്യേക കമ്പനി രൂപീകരിക്കാനുള്ള തീരുമാനത്തിനെതിരെ വിമര്‍ശം ശക്തം. തീരുമാനം ബിഎസ്എന്‍എല്‍ സ്വകാര്യവത്കരണത്തിലേക്ക് നയിക്കുമെന്നാണ് ആക്ഷേപം. ടവര്‍ കമ്പനി രൂപീകരണത്തിനെതിരെ..
ബിഎസ്എന്‍എല്‍ ടവറുകള്‍ക്കായി പ്രത്യേക കമ്പനി രൂപീകരിക്കാനുള്ള തീരുമാനത്തിനെതിരെ വിമര്‍ശം ശക്തം. തീരുമാനം ബിഎസ്എന്‍എല്‍ സ്വകാര്യവത്കരണത്തിലേക്ക് നയിക്കുമെന്നാണ് ആക്ഷേപം. ടവര്‍ കമ്പനി രൂപീകരണത്തിനെതിരെ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ സമരത്തിലേക്ക്.
ബിഎസ്എന്‍എല്ലിന്റെ 66,000 ടവറുകളാണ് പ്രത്യേക കന്പനിയിലേക്ക് മാറ്റാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ടവറുകളല്ലാതെ ടവര്‍ കന്പനിയില്‍ മറ്റു നിക്ഷേപം നടത്താന്‍ സാന്പത്തിക പ്രതിസന്ധി മൂലം ബിഎസ്എന്‍എല്ലിന് കഴിയില്ല. സ്വകാര്യ നിക്ഷേപത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് തൊഴിലാളികുടെ ആശങ്ക
26 ശതമാനം ഓഹരിവാങ്ങി വി എസ് എന്‍ എല്‍ ടാറ്റ സ്വന്തമാക്കിയ പശ്ചാത്തലം തൊഴിലാലികളുടെ ആശങ്ക ശരിവെക്കുന്നുണ്ട്. ടവര്‍ കന്പനി സ്വകാര്യ ടെലികോം ഭീമന്‍മാരുടെ കൈയ്യില്‍ അകപ്പെട്ടാല്‍ ബി എസ് എന്‍ എലിന്‍റെ പ്രവര്‍ത്തനം തന്നെ ബാധിക്കും. ടവര്‍ കന്പനി രൂപീകരണത്തിനെതിരെ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പണിമുടടക്കാണ് ബി എസ് എന്‍ എല്ലിലെ തൊഴിലാളി യൂനിയനുകളുടെ തീരുമാനം.ബിഎംഎസ് യൂനിയന്‍ സമരത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നു. ശന്പള പരിഷ്കരണം വൈകുന്നത്, ഫോര്‍ ജി സ്പെക്ട്രം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാത്തത് ഉള്‍പ്പെടെ മറ്റു വിഷയങ്ങളം സമരത്തില്‍ ഉന്നയിക്കുന്നുണ്ട്.
Adjust Story Font
16