എജിയും റവന്യുവകുപ്പും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു
എജിയും റവന്യുവകുപ്പും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു
തോമസ് ചാണ്ടി വിഷയത്തിൽ എജിയും റവന്യുവകുപ്പും തമ്മിലുളള ഭിന്നത രൂക്ഷമാകുന്നു.കേസ് വാദിക്കുന്നതിൽ നിന്ന് സ്റ്റേറ്റ് അറ്റോണിയെ മാറ്റില്ലെന്ന് എജി ആവർത്തിച്ചു. അധികാരങ്ങൾ എന്താണെന്ന് എ ജി വിശദമായി വായിക്കണമെന്ന് കാനം രാജേന്ദ്രൻ തിരിച്ചടിച്ചു. കേസ്..
തോമസ് ചാണ്ടി വിഷയത്തിൽ എജിയും റവന്യുവകുപ്പും തമ്മിലുളള ഭിന്നത രൂക്ഷമാകുന്നു.കേസ് വാദിക്കുന്നതിൽ നിന്ന് സ്റ്റേറ്റ് അറ്റോണിയെ മാറ്റില്ലെന്ന് എജി ആവർത്തിച്ചു. അധികാരങ്ങൾ എന്താണെന്ന് എ ജി വിശദമായി വായിക്കണമെന്ന് കാനം രാജേന്ദ്രൻ തിരിച്ചടിച്ചു. കേസ് അഡിഷണൽ അഡ്വക്കേറ്റ് ജനറിലെ ഏൽപ്പിക്കുന്നതിനായി പ്രത്യക ഉത്തരവിറക്കുന്ന കാര്യവും റവന്യു വകുപ്പ് പരിഗണിക്കുന്നുണ്ട്.
മന്ത്രി തോമസ് ചാണ്ടിക്കെതിരായ കായൽകയ്യേറ്റ കേസ് വാദിക്കുന്നതിൽ നിന്നും അഡിഷണൽ അഡ്വക്കേറ്റ് ജനറൽ രഞ്ജിത്ത് തന്പാനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലും റവന്യവകുപ്പും തമ്മിലുളള തർക്കമാണ് പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്.അഡീഷണൽ എജിക്ക് പകരം സ്റ്റേറ്റ് അറ്റോണിയെ നിയമിച്ച തീരുമാനത്തിൽ നിന്ന് പുറകോട്ട് പോകില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് എജി സിപി സുധാകരപ്രസാദ്.സ്റ്റേറ്റ് അറ്റോണി സ്വതന്ത്ര ചുമതലയുളളയാണെന്ന വാദവും എജിയുടെ ഓഫീസ് തളളി.സ്റ്റേറ്റ് അറ്റോണി എജിയുടെ നിയന്ത്രണത്തില്‍ തന്നെയാണ്..എജിക്കുള്ള അധികാരം സംബന്ധിച്ച ചട്ടങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അഡ്വക്കേറ്റ് ജനറലിൻറെ ഓഫീസ് വ്യക്തമാക്കി.എന്നാൽ AGക്കും സര്‍ക്കാരിനും ഇടയിലുള്ളത് കക്ഷിയും അഭിഭാഷകനും തമ്മിലുള്ള ബന്ധം മാത്രമാണെന്നായിരുന്നു ഇതിനോടുളള സിപിഐ നേതൃത്വത്തിൻറെ പ്രതികരണം.
നേരത്തെ എജിയുടെ വാദത്തിനെതിരെ റവന്യുമന്ത്രി ഇ ചന്ദ്രശേഖരനും ശക്തമായ ഭാഷയിൽ രംഗത്ത് വന്നിരുന്നു.അതേ സമയം അഡ്വക്കേറ്റ് ജനറൽ നിലപാട് മാറ്റിയില്ലെങ്കിൽ കേസ് എഎജിയെ തന്നെ ഏൽപ്പിക്കണമെന്ന് നിർദേശിച്ച് പ്രത്യേക ഉത്തരവിറക്കുന്ന കാര്യവും റവന്യു വകുപ്പ് പരിഗണിക്കുന്നുണ്ട്.സർക്കാറിനുളളിൽ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാൽ മുഖ്യമന്ത്രിയുടെ നിലപാടറിഞ്ഞ ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുകയുളളു.
Adjust Story Font
16