ഓഖിയിൽ പുതിയ കണക്കുമായി ലത്തീന്‍ അതിരൂപത
ഓഖിയിൽ പുതിയ കണക്കുമായി ലത്തീന്‍ അതിരൂപത
കാണാതായവരുടെ മുഴുവന്‍ വിവരങ്ങളും സര്‍ക്കാറിന് കൈമാറിയിട്ടുണ്ടെന്നും ഇതില്‍ വ്യക്തത വരുത്തുന്ന സമീപനം സര്‍ക്കാറില്‍ നിന്ന് ഉണ്ടായില്ലെന്നും..
കേരളത്തിലും, തമിഴ്നാട്ടിലുമായി ഓഖി ദുരന്തത്തില്‍പെട്ട 324 മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്താനുണ്ടന്ന് ലത്തീന്‍ കത്തോലിക്ക സഭ. ഇതര സംസ്ഥാന തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടും. തിരിച്ച് വരാത്തവര്‍ മരിച്ചതായി കണക്കാക്കി അവരുടെ കുടുംബാംഗങ്ങള്‍ക്ക് ആനുകൂല്യം നല്‍കണമെന്നും സഭ ആവശ്യപ്പെട്ടു.
ഇനി തിരിച്ചെത്താന്‍ 324 പേരുണ്ടന്നാണ് സഭയുടെ കണക്ക്.ഇതില്‍ 111 മത്സ്യത്തൊഴിലാളികള്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ്. കന്യാകുമാരിയിലെ തൂത്തൂരില്‍ നിന്ന് 136 ഉം,കുളച്ചലില്‍ നിന്ന് 20 പേരും തിരിച്ചെത്താനുണ്ട്.കാണാതായ 57 പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഓഖി ഫണ്ടിന്റെ വിതരണത്തില്‍ തുടക്കത്തിലെ പാളിച്ചകള്‍ സംഭവിച്ചുവെന്ന് സഭ കുറ്റപ്പെടുത്തുന്നു.പ്രഖ്യാപിച്ച പുനരധിവാസ സാമ്പത്തിക പാക്കേജ് ഉടന്‍ നടപ്പിലാക്കണമെന്നും ആവിശ്യപ്പെടുന്നുണ്ട്.
Adjust Story Font
16