Quantcast

മണ്ഡല തീര്‍ത്ഥാടനകാലത്തിന് തുടക്കം; ശബരിമലയും പരിസരവും ഒരുങ്ങി

MediaOne Logo

Muhsina

  • Published:

    15 May 2018 1:09 PM GMT

മണ്ഡല തീര്‍ത്ഥാടനകാലത്തിന് തുടക്കം; ശബരിമലയും പരിസരവും ഒരുങ്ങി
X

മണ്ഡല തീര്‍ത്ഥാടനകാലത്തിന് തുടക്കം; ശബരിമലയും പരിസരവും ഒരുങ്ങി

തീര്‍ത്ഥാടക ലക്ഷങ്ങളെ വരവേല്‍ക്കുന്നതിന് സന്നിധാനത്ത് ഒരുക്കങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. അപ്പം അരവണ പ്രസാദങ്ങളുടെ കരുതല്‍ ശേഖരം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം..

മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ ഇന്ന് നടതുറക്കും. ശബരിമലയിലേയും മാളികപ്പുറത്തേയും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനമേല്‍ക്കലും ഇന്ന് നടക്കും. 67 ദിവസത്തെ തീര്‍ത്ഥാടന കാലത്തിനായി സന്നിധാനവും പരിസരവും തയ്യാറായിക്കഴിഞ്ഞു.

ഇന്ന് വൈകിട്ട് 5 മണിയോടെ ശബരിമല നടതുറക്കുന്നതോടെ ഈ വര്‍ഷത്തെ 67 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലതീര്‍ത്ഥാടന കാലത്തിന് തുടക്കമാകും. നിലവിലെ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നന്പൂതിരിയാണ് ശബരിമല നടതുറക്കുക. തുടര്‍ന്ന് പുതിയ മേല്‍ശാന്തിയുടെ ചുമതലയേല്‍ക്കല്‍ നടക്കും. വൈകീട്ട് ആറിന് തന്ത്രി മഹേഷ് മോഹനരരുടെ കാര്‍മികത്വത്തില്‍ കലശം പൂജിച്ച ശേഷം ശ്രീകോവിലില്‍ മൂലമന്ത്രം പകര്‍ന്നുകൊടുത്തതിന് ശേഷമായിരിക്കും പുതിയ മേല്‍ശാന്തി ചുമതലയേല്‍ക്കുന്നത്. മണ്ഡലകാലത്ത് പുലര്‍ച്ചെ 3 ന് നടതുറക്കും. ഉച്ചയ്ക്ക് 1 ന് നടഅടക്കുകയും വൈകീട്ട് 3 ന് നടതുറക്കുകയും ചെയ്യും. രാത്രി 11 വരെ ദര്‍ശനത്തിന് അവസരമുണ്ട്.

തീര്‍ത്ഥാടക ലക്ഷങ്ങളെ വരവേല്‍ക്കുന്നതിന് സന്നിധാനത്ത് ഒരുക്കങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. അപ്പം അരവണ പ്രസാദങ്ങളുടെ കരുതല്‍ ശേഖരം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം മരാമത്ത് ജോലികളിലെ മെല്ലെപ്പോക്ക് പ്രതിസന്ധിയാണ്. 4000 പൊലീസ് സേനാംഗങ്ങള്‍ മണ്ഡലകാലത്ത് സുരക്ഷയൊരുക്കാനുണ്ടാകും. ഇവരെ കൂടാതെ ദ്രുത കര്‍മ സേനയും ദുരന്ത നിവാരണ സേനയും ഉണ്ടാകും. പൂര്‍ണമായും പ്ലാസ്റ്റിക് നിയന്ത്രണമേര്‍പ്പെടുത്തിയ മണ്ഡലകാലമെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. കുപ്പിവെള്ളത്തിന് പകരം കുടിവെള്ള കിയോസ്കുകളില്‍ നിന്ന് വെള്ളം ശേഖരിക്കാം. വൈദ്യ സഹായത്തിനും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതിനും വിപുലമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story