Quantcast

'അപകടങ്ങള്‍ കുറക്കാന്‍ വാഹനപ്പെരുപ്പം നിയന്ത്രിക്കണം'

MediaOne Logo

Muhsina

  • Published:

    16 May 2018 5:26 PM GMT

രണ്ടു വര്‍ഷമായി റോഡ് സുരക്ഷാ ബോധവത്കരണ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് റോഡ് സുരക്ഷാ കര്‍മ സമിതി.

അപകടങ്ങള്‍ കുറക്കണമെങ്കില്‍ സംസ്ഥാനത്തെ വാഹനപ്പെരുപ്പം നിയന്ത്രിക്കണമെന്ന മുദ്രാവാക്യവുമായി പ്രചാരണത്തിന് ഇറങ്ങാനൊരുങ്ങുകയാണ് ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരള റോഡ് സുരക്ഷാ കര്‍മ സമിതി. ആദ്യഘട്ടത്തില്‍ ഇതിന്റെ പ്രസക്തിയും ആവശ്യകതയും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കും. രണ്ടു വര്‍ഷമായി റോഡ് സുരക്ഷാ ബോധവത്കരണ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് റോഡ് സുരക്ഷാ കര്‍മ സമിതി.

ഒന്നരപ്പതിറ്റാണ്ടോളമായി റോഡ് സുരക്ഷാ ബോധവത്കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കയര്‍ബോര്‍ഡ് മുന്‍ സെക്ഷന്‍ ഓഫീസര്‍ ബി.സുജാതന്റെ നേതൃത്വത്തിലാണ് കേരള റോ‍ഡ് സുരക്ഷാ കര്‍മ സമിതി രൂപീകരിച്ചതും പ്രവര്‍ത്തനം തുടരുന്നതും. സംഘടന രൂപൂകരിക്കുന്നതിനു മുന്‍പു തന്നെ ബി.സുജാതന്‍ റോഡപകടങ്ങള്‍ ആസ്പദമാക്കി കണ്ണീര്‍ച്ചാലുകളേ സാക്ഷി എന്ന പുസ്തകമെഴുതുകയും അതിനെ അടിസ്ഥാനമാക്കി ഡോക്യുമെന്ററി നിര്‍മ്മിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.

സംഘടനാ രൂപീകരണത്തിന് മുമ്പും അതിന് ശേഷവുമൊക്കെയായി 80,000ത്തിലധികം ലഘുലേഖകള്‍ വിതരണം ചെയ്തു. വിവധയിടങ്ങളില്‍ ജാഥയായും അല്ലാതെയുമൊക്കെ സഞ്ചരിച്ച് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രവര്‍ത്തനത്തിന്റെ അടുത്ത ഘട്ടം എന്ന നിലയിലാണ് കേരള റോഡ് സുരക്ഷാ കര്‍മ സമിതി വാഹനപ്പെരുപ്പം കുറയ്ക്കുന്നതിനായുള്ള പ്രചാരണ പരിപാടികളിലേക്ക് കടക്കുന്നത്.

പരമാവധി പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള മാനസികാവസ്ഥയിലേക്ക് മലയാളികള്‍ എത്തുകയും പൊതുഗതാഗത സംവിധാനങ്ങള്‍ സാര്‍വത്രികമാക്കുകയുമാണ് ഏകപോംവഴിയെന്നാണ് ബി.സുജാതന്റെയും കര്‍മസമിതിയുടെയും അഭിപ്രായം.

TAGS :

Next Story