Quantcast

'കരയില്‍ നീതിയില്ല' പിഎസ്‍സിക്കെതിരെ കടലിലിറങ്ങി പ്രതിഷേധം!

MediaOne Logo

Muhsina

  • Published:

    16 May 2018 11:22 PM GMT

കരയില്‍ നീതിയില്ല പിഎസ്‍സിക്കെതിരെ കടലിലിറങ്ങി പ്രതിഷേധം!
X

'കരയില്‍ നീതിയില്ല' പിഎസ്‍സിക്കെതിരെ കടലിലിറങ്ങി പ്രതിഷേധം!

പിഎസ്‍സിക്ക് എതിരെ കടലില്‍ ഇറങ്ങി മനുഷ്യ ചങ്ങല തീര്‍ത്ത് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. ഹയര്‍സെക്കണ്ടറി ഇക്കണോമിക്സ് അധ്യാപക പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികളാണ് കോഴിക്കോട് ബീച്ചില്‍..

പിഎസ്‍സിക്ക് എതിരെ കടലില്‍ ഇറങ്ങി മനുഷ്യ ചങ്ങല തീര്‍ത്ത് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. ഹയര്‍സെക്കണ്ടറി ഇക്കണോമിക്സ് അധ്യാപക പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികളാണ് കോഴിക്കോട് ബീച്ചില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. 60 ശതമാനത്തിലധിം മാര്‍ക്കിന്റെ ചോദ്യങ്ങള്‍ സിലബസിന് പുറത്ത് നിന്ന് ചോദിച്ചിട്ടും പരീക്ഷ റദ്ദാക്കാന്‍ പിഎസ് സി തയ്യാറാകാത്തതാണ് സമരത്തിനുള്ള കാരണം.

കരയ്ക്ക് പകരം കടലില്‍ ഇറങ്ങി മനുഷ്യ ചങ്ങല. എന്താണാ കാരണമെന്ന് ചോദിച്ചാല്‍ കരയിലുള്ളവരിലെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് ഇവരുടെ മറുപടി. ഇനി പ്രതിഷേധത്തിനുള്ള കാരണം. എക്കണോമിക്സ് അധ്യാപക പരീക്ഷയ്ക്ക് പിഎസ് സി ചോദിച്ച ചോദ്യങ്ങളില്‍ പലതും ഗൈഡില്‍ നിന്ന് പകര്‍ത്തിയത്. ഇതിന് പുറമേ സിലബസിന് പുറത്തു നിന്നുള്ളവയും. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്എസിയെ സമീപിച്ചപ്പോള്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണ് സമരത്തിലേക്ക് നീങ്ങിയത്. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.

TAGS :

Next Story