Quantcast

സംസ്ഥാന സ്കൂള്‍ കായികോത്സവം: സ്ഥാനം മെച്ചപ്പെടുത്താനൊരുങ്ങി കോഴിക്കോട്

MediaOne Logo

Muhsina

  • Published:

    20 May 2018 10:49 AM GMT

സംസ്ഥാന സ്കൂള്‍ കായികോത്സവം: സ്ഥാനം മെച്ചപ്പെടുത്താനൊരുങ്ങി കോഴിക്കോട്
X

സംസ്ഥാന സ്കൂള്‍ കായികോത്സവം: സ്ഥാനം മെച്ചപ്പെടുത്താനൊരുങ്ങി കോഴിക്കോട്

സ്ഥാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തെടെയാണ് കോഴിക്കോടിന്‍റെ കുട്ടികള്‍ പാലായിലെത്തുക. പുല്ലൂരാം പാറ സെന്‍റ് ജോസഫ്സ് സ്കൂളാണ് ജില്ലയുടെ കരുത്ത്. ദീര്‍ഘ ദൂര ഇനങ്ങളില്‍ മികവ് തെളിയിക്കാന്‍ കട്ടിപ്പാറ സ്കൂളുമുണ്ട്. ഒരു പിടി മികച്ച താരങ്ങളുമായാണ്..

സംസ്ഥാന സ്കൂള്‍ കായികോത്സവത്തിലെ സ്ഥിരം മൂന്നാം സ്ഥാനക്കാരാണ് കോഴിക്കോട് ജില്ല. സ്ഥാനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തെടെയാണ് കോഴിക്കോടിന്‍റെ കുട്ടികള്‍ പാലായിലെത്തുക. പുല്ലൂരാം പാറ സെന്‍റ് ജോസഫ്സ് സ്കൂളാണ് ജില്ലയുടെ കരുത്ത്. ദീര്‍ഘ ദൂര ഇനങ്ങളില്‍ മികവ് തെളിയിക്കാന്‍ കട്ടിപ്പാറ സ്കൂളുമുണ്ട്. ഒരു പിടി മികച്ച താരങ്ങളുമായാണ് കോഴിക്കോട് പാലായിലിറങ്ങുക. അതില്‍ പ്രധാന പങ്കുവഹിക്കുന്നത് പൂല്ലൂരാംപാറ മലബാര്‍ അക്കാദമിയുടെ കുട്ടികള്‍. സീനിയര്‍ വിഭാഗത്തില്‍ അപര്‍ണ്ണറായ്. ലിസ്ബത്ത്, ജെബിന്‍ ബാബു, ജൂനിയര്‍ വിഭാഗത്തില്‍ അര്‍ജ്ജുന്‍ തങ്കച്ചന്‍, സാനിയ ട്രീസ മേരി തുടങ്ങിയവരാണ് കരുത്ത്.

ദീര്‍ഘദൂര ഇനങ്ങളില്‍ കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍സെക്കണ്ടറി സ്കൂളാണ് ജില്ലയുടെ കരുത്ത്. കെ ആര്‍ ആതിര ട്രിപ്പിള്‍ സ്വര്‍ണ്ണം പ്രതീക്ഷിക്കുന്ന താരമാണ്. കെ സി തനിക, അഭയ് ശശി, എസി അരുണ്‍, വിഷ്ണുരാജന്‍ എന്നിവരും കട്ടിപ്പാറയുടെ പ്രതീക്ഷകളാണ്. ജില്ലയുടെ പോയിന്‍റ് നേട്ടത്തില്‍ വലിയ പങ്ക് വഹിക്കുന്ന ഉഷ സ്കൂളിന്‍റെ വന്‍ താരനിര ഇത്തവണ ഇല്ല. ആദിത്യ കെ ടി യിലും അതുല്യയിലുമാണ് പ്രതീക്ഷ. കുളത്ത് വയലിന്‍റെ ലിജിന്‍ ഡൊമിനിക്, വിഘ്നേഷ് ആര്‍ നമ്പ്യാര്‍ എന്നിവരും ജില്ലയുടെ മികച്ച താരങ്ങളാണ്.

TAGS :

Next Story