മന്ത്രിക്ക് മുഖ്യമന്ത്രിയിൽ വലിയ സ്വാധീനം; പാര്‍ട്ടിയിലെ പൊതുവികാരത്തെ പോലും മാനിക്കുന്നില്ല
മന്ത്രിക്ക് മുഖ്യമന്ത്രിയിൽ വലിയ സ്വാധീനം; പാര്‍ട്ടിയിലെ പൊതുവികാരത്തെ പോലും മാനിക്കുന്നില്ല
രാജി വെക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ പിന്തുണ മന്ത്രിക്ക് ലഭിക്കുന്നത് എൻ സി പിനേതൃത്വത്തെ പോലും അത്ഭുതപ്പെടുത്തുകയാണ്. യോഗങ്ങളിലെല്ലാം പൊതുവികാരം മന്ത്രി രാജിവക്കണമെന്നാണ്. എന്നാൽ മന്ത്രി വഴങ്ങാത്തതാണ്..
രാജി വെക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ പിന്തുണ മന്ത്രിക്ക് ലഭിക്കുന്നത് എൻ സി പിനേതൃത്വത്തെ പോലും അത്ഭുതപ്പെടുത്തുകയാണ്. യോഗങ്ങളിലെല്ലാം പൊതുവികാരം മന്ത്രി രാജിവക്കണമെന്നാണ്. എന്നാൽ മന്ത്രി വഴങ്ങാത്തതാണ് പ്രശ്നമെന്ന് പാർട്ടി കമ്മിറ്റിയിൽ പോലും പരാമർശമുണ്ടായി. ഇക്കാര്യത്തിൽ രൂക്ഷമായ അഭിപ്രായ പ്രകടനങ്ങളാണ് കഴിഞ്ഞ ദിവസത്തെ സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായത്.
എ കെ ശശീന്ദ്രൻ രാജി വച്ചതു മുതൽ പാർട്ടിയിൽ തോമസ് ചാണ്ടിക്കാണ് പാർട്ടിയിൽ അപ്രമാദിത്വം ഉണ്ടെന്നാണ് എൻസിപിയിൽ ഇപ്പോഴുള്ള പ്രധാന തർക്കം. കഴിഞ്ഞ ദിവസം മന്ത്രിയുടെ രാജിക്കാര്യം ചർച്ച ചെയ്യാൻ മൂന്ന് ഒദ്യോഗിക യോഗങ്ങൾ ചേർന്നു. രണ്ട് ഭാരവാഹിയോഗവും നിർവാഹക സമിതിയും. മൂന്ന് യോഗങ്ങളിലും മന്ത്രി രാജിവക്കണമെന്ന പൊതുവികാരവും ഉണർന്നു. എന്നാൽ അത് പുറത്ത് പറയാനോ മുന്നണി നേതൃത്വത്തെ അറിയിക്കാനോ പാർട്ടിക്ക് കഴിയുന്നില്ല. ഇത് കാരണം കൃത്യമായ തീരുമാനം പറയാനാകാതെ വാർത്താ സമ്മേളനങ്ങളിൽ സംസ്ഥാന പ്രസിഡന്റ് കുഴങ്ങുകയായിരുന്നു.
പുതിയ സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മന്ത്രി പിന്തുണക്കുന്നയാളെ തെരഞ്ഞെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഭൂരിപക്ഷം സംസ്ഥാന കമ്മറ്റിയംഗങ്ങളും രേഖാമൂലം കേന്ദ്ര നേതൃത്വത്തെ സമീപിച്ചപ്പോഴും വിപരീത ഫലമാണ് ഉണ്ടായത്. മന്ത്രിയായതോടെ പാർട്ടിയിൽ ബാഹ്യ സ്വാധീനം വർദ്ധിപ്പിച്ചതിന്റെ പ്രത്യക്ഷതെളിവായാണ് രാജി നീളുന്നതിനെ പാർട്ടിയിൽ ഒരു വിഭാഗം നോക്കിക്കാണുന്നത്. മാത്രവുമല്ല മുഖ്യമന്ത്രിയിൽ മന്ത്രിക്ക് വലിയ സ്വാധീനവും വർദ്ധികയുമാണെന്നാണ് ഈ വിഭാഗം പറയുന്നത്. പാർട്ടിയുടെ കമ്മിറ്റികളിൽ രൂപപ്പെട്ട പൊതുവികാരം മുന്നണിയെയും മുഖ്യമന്ത്രിയെയും അറിയിക്കണമെന്നു് സംസ്ഥാന പ്രസിഡന്റിന് മേൽ സമ്മർദ്ദം ഏറുകയാണ്. ഇത് മനസിലാക്കിയതാണ് ഒടുവിൽ കഴിഞ്ഞ ദിവസം രാത്രി മന്ത്രി മാധ്യമങ്ങൾക്ക് മുന്നിലെത്തി നിലപാട് പറഞ്ഞത്. പാർട്ടി തീരുമാനം വിശദീകരിക്കുമ്പോൾ നിലപാട് പറയാനാകാതെ മന്ത്രി സ്വന്തമായി നിലപാട് പറയുന്നത് എൻസിപിയിൽ പുതിയ തർക്കത്തിന് വഴിയൊരുക്കുമെന്നാണ് സൂചന.
Adjust Story Font
16