ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി 'ഞങ്ങള്‍ക്കും പറയാനുണ്ട്' പ്രതിഷേധക്കൂട്ടായ്മ
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി 'ഞങ്ങള്‍ക്കും പറയാനുണ്ട്' പ്രതിഷേധക്കൂട്ടായ്മ
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നടക്കുന്ന 'ഞങ്ങള്‍ക്കും' പറയാനുണ്ട് എന്ന പരിപാടി വിഎസ് ഉദ്ഘാടനം ചെയ്തു. വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെയും, നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയയുടെയും..
ആക്രമിക്കപ്പട്ട നടിക്ക് പിന്തുണയുമായി " ഞങ്ങള്‍ക്കും പറയാനുണ്ട് " എന്ന ഹാഷ് ടാഗോടെ തിരുവനന്തപുരത്ത് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വിമന്‍ ഇന്‍ സിനിമ കളക്ടീവ്, നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ, സ്ത്രീ കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ.
നടിക്ക് പിന്തുണയര്‍പ്പിച്ച് ഒപ്പ് ശേഖരണം നടത്തിയാണ് പ്രതിഷേധ കൂട്ടായ്മ ആരംഭിച്ചത്. എനിക്കും ചിലത് പറയാനുണ്ട്, അവള്‍ക്കൊപ്പം എന്ന് പറഞ്ഞ് വിഎസ് തന്‍റെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. കാലവും ജീവിതവും മാറിയപ്പോള്‍ മലയാളികളുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടായി. അടുത്തകാലത്ത് സമൂഹത്തില്‍ ഉണ്ടായ പ്രവണതകള്‍ ആശങ്ക ഉളവാക്കുന്നതാണ്.
നടിയെ ആക്രമിച്ച കുറ്റവാളികള്‍ പൂര്‍ണമായും ശിക്ഷിക്കപ്പെടണമെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. കുറ്റവാളികള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് മാപ്പില്ലെന്ന് കവയിത്രി സുഗതകുമാരി വ്യക്തമാക്കി. ഉണ്ട ചോറിന് നന്ദികാണിക്കേണ്ടേ എന്ന് പറഞ്ഞ് ചിലര്‍ വരുന്നത് മോശം സമീപനമാണെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും അഭിപ്രായപ്പെട്ടു. സംവിധായിക വിധു വിന്‍സെന്‍റ്, എഴുത്തുകാരി ജെ ദേവിക, കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍, സിപിഎം നേതാവ് സിഎസ് സുജാത, ഡബ്ബിംഗ് താരം ഭാഗ്യലക്ഷ്മി തുടങ്ങി നിരവധി പേര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.
Adjust Story Font
16