Quantcast

'റോയല്‍ ട്രസ്റ്റ് വിധി' എല്ലാവര്‍ക്കും ബാധകമല്ലെന്ന് സുപ്രിം കോടതി

MediaOne Logo

Muhsina

  • Published:

    24 May 2018 10:49 AM GMT

റോയല്‍ ട്രസ്റ്റ് വിധി എല്ലാവര്‍ക്കും ബാധകമല്ലെന്ന് സുപ്രിം കോടതി
X

'റോയല്‍ ട്രസ്റ്റ് വിധി' എല്ലാവര്‍ക്കും ബാധകമല്ലെന്ന് സുപ്രിം കോടതി

കേരളത്തിലെ മൂന്ന് സ്വാശ്രയ കോളേജുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമോയെന്ന കാര്യത്തില്‍ ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വിധി പറയാനിരിക്കെയാണ് കോടതി പരാമര്‍ശം. പ്രവര്‍ത്തനാനുമതി തേടിയുള്ള അപേക്ഷകള്‍..

സ്വാശ്രയ കോളേജുകള്‍ക്ക് ഈ വര്‍ഷം പ്രവര്‍ത്തനാനുമതി നല്‍കണമെന്ന കാര്യത്തില്‍ ഓരോ ഹരജികളുടെയും വസ്തുതകള്‍ പരിശോധിച്ചാണ് തീരുമാനമെടുക്കേണ്ടതെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. കേരളത്തിലെ മൂന്ന് സ്വാശ്രയ കോളേജുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണമോയെന്ന കാര്യത്തില്‍ ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വിധി പറയാനിരിക്കെയാണ് കോടതി പരാമര്‍ശം. പ്രവര്‍ത്തനാനുമതി തേടിയുള്ള അപേക്ഷകള്‍ ഒഗസ്റ്റ് 31ന് ശേഷം പരിഗണിക്കരുതെന്ന് പാലക്കാട് റോയല്‍ മെഡിക്കല്‍ ട്രസ്റ്റിന്റെ ഹരജിയില്‍ ചീഫ് ജസ്റ്റിസ് നേരത്തെ വിധിച്ചിരുന്നു. ഈ വിധി നിലവില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകള്‍ക്ക് ബാധകമാണോയെന്ന് വ്യക്തത വരുത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി.

Next Story