Quantcast

ജാതി മതില്‍ പുനര്‍നിര്‍മിക്കില്ല; 185 ദിവസത്തെ സമരം അവസാനിപ്പിച്ചു

MediaOne Logo

Muhsina

  • Published:

    24 May 2018 7:46 AM GMT

ജാതി മതില്‍ പുനര്‍നിര്‍മിക്കില്ല; 185 ദിവസത്തെ സമരം അവസാനിപ്പിച്ചു
X

ജാതി മതില്‍ പുനര്‍നിര്‍മിക്കില്ല; 185 ദിവസത്തെ സമരം അവസാനിപ്പിച്ചു

ദളിതര്‍ക്ക് വഴി നടക്കാനുള്ള അവകാശം നിഷേധിച്ച് ജാതി മതില്‍ കെട്ടിയുയര്‍ത്തിയ കോലഞ്ചേരി വടയന്പാടി ക്ഷേത്രസമിതിക്കെതിരെ ദലിത് ഭൂ അധികാരസമിതി 185 ദിവസമായി നടത്തി വന്ന സമരം അവസാനിപ്പിച്ചു. ദലിതര്‍ പൊളിച്ച് നീക്കിയ ജാതി മതില്‍ പുനര്‍നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് കളക്ടര്‍..

ദളിതര്‍ക്ക് വഴി നടക്കാനുള്ള അവകാശം നിഷേധിച്ച് ജാതി മതില്‍ കെട്ടിയുയര്‍ത്തിയ കോലഞ്ചേരി വടയന്പാടി ക്ഷേത്രസമിതിക്കെതിരെ ദലിത് ഭൂ അധികാരസമിതി 185 ദിവസമായി നടത്തി വന്ന സമരം അവസാനിപ്പിച്ചു. ദലിതര്‍ പൊളിച്ച് നീക്കിയ ജാതി മതില്‍ പുനര്‍നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. ദലിതര്‍ക്ക് പ്രവേശനം നിഷേധിച്ച മൈതാനമുള്‍പ്പെടെയുള്ള പ്രദേശം പഴയപടി ഉപയോഗിക്കാമെന്നും കളക്ടര്‍ സമരസമിതിയെ അറിയിച്ചു.

കാലങ്ങളായി ദലിത് വിഭാഗക്കാര്‍ വഴി നടക്കുകയും പൂജ നടത്തുകയും ചെയ്തിരുന്ന പ്രദേശം കെട്ടിയടച്ച് എന്‍എസ്എസിന്റെ കീഴിലുള്ള വടയന്പാടി ക്ഷേത്രഭാരവാഹികള്‍ മതില്‍ കെട്ടിയതിനെ തുടര്‍ന്നാണ് പ്രദേശത്തെ ദലിതര്‍ പ്രക്ഷോഭം ആരംഭിച്ചത്. ഇക്കഴിഞ്ഞ അംബേദ്ക്കര്‍ ദിനത്തില്‍ ജാതി മതില്‍ പൊളിച്ചെറിഞ്ഞത് പ്രക്ഷോഭത്തെ ശക്തമാക്കി.

എന്നാല്‍ ക്ഷേത്രഭാരവാഹികള്‍ സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുകയും ദേശവിളക്ക് നടത്താന്‍ അനുവാദം നല്‍കില്ലെന്ന് ഉറച്ച് നില്‍ക്കുകയും ചെയ്തതോടെ നിരാഹാരസമരമടക്കം തുടരുകയായിരുന്നു. എറണാകുളം ജില്ലകളക്ടര്‍ മുഹമ്മദ് സഫറുല്ല സമരസമിതി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മതില്‍ പുനര്‍ നിര്‍മിക്കില്ലെന്ന് ഉറപ്പ് നല്‍കി. ഇതോടെയാണ് പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ സമരസമിതി തീരുമാനിച്ചത്.

ദേശവിളക്ക് മഹോത്സവം നടത്താമെന്നും പ്രദേശത്ത് നേരത്തെയുണ്ടായിരുന്ന സ്ഥിതി തുടരാമെന്നും കളക്ടര്‍ അറിയിച്ചു. പുറമ്പോക്ക് ഭൂമിക്ക് ക്ഷേത്രത്തിന് പട്ടയം നല്‍കിയ തീരുമാനമടക്കം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടങ്ങളുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം.

TAGS :

Next Story