ഓഖി ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിക്കുന്നു; 48 മണിക്കൂറിനുളളിൽ ദുർബലമാകും
ഓഖി ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിക്കുന്നു; 48 മണിക്കൂറിനുളളിൽ ദുർബലമാകും
നിലവിൽ ലക്ഷദ്വീപിലെ അമിനി ദ്വീപിന് 450 കിലോമീറ്റർ അകലെയാണ് ഓഖി ചുഴലിക്കാറ്റുളളത്. ഗുജറാത്ത്-മഹാരാഷ്ട്ര തീരത്തേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. മണിക്കൂറിൽ 145 കിലോമീറ്ററാണ് കാറ്റിൻറെ ഇപ്പോഴത്തെ വേഗത. എന്നാൽ..
ഓഖി ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിക്കുന്നു. അടുത്ത 48 മണിക്കൂറിനുളളിൽ ചുഴലിക്കാറ്റ് ദുർബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുജറാത്ത്-മഹാരാഷ്ട്ര തീരത്തേക്കാണ് കാറ്റ് നീങ്ങുന്നത്.
നിലവിൽ ലക്ഷദ്വീപിലെ അമിനി ദ്വീപിന് 450 കിലോമീറ്റർ അകലെയാണ് ഓഖി ചുഴലിക്കാറ്റുളളത്. ഗുജറാത്ത്-മഹാരാഷ്ട്ര തീരത്തേക്കാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. മണിക്കൂറിൽ 145 കിലോമീറ്ററാണ് കാറ്റിൻറെ ഇപ്പോഴത്തെ വേഗത. എന്നാൽ ആഴക്കടലിലായതിനാൽ തീരപ്രദേശങ്ങളിൽ കാറ്റിൻറ തീവ്രത കുറയുമെന്നാണണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. അടുത്ത 48 മണിക്കൂറിനുളളിൽ ചുഴലിക്കാറ്റ് ദുർബലമാകും.ഗുജറാത്ത്-മഹാരാഷ്ട്ര തീരങ്ങളിലേക്ക് കടക്കുന്നതോടെ പരമാവധി 60 കിലോമീറ്റര്‍ വേഗതയിലേക്ക് താഴുകയും ചെയ്യുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. എങ്കിലും കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ചിലയിടങ്ങളിലും ലക്ഷദ്വീപിൽ പരക്കെയും അടുത്ത 12 മണിക്കൂര്‍ കാറ്റും മഴയും അനുഭവപ്പെടും. കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. ലക്ഷദ്വീപ് മേഖലയില്‍ അടുത്ത 12 മണിക്കൂറില്‍ വലിയ തിരമാലകളുയരും. മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും അടുത്ത 48 മണിക്കൂറില്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.
Adjust Story Font
16