Quantcast

ജിഷ വധക്കേസ്: അമീറുല്‍ ഇസ്‍ലാം കുറ്റക്കാരന്‍

MediaOne Logo

Muhsina

  • Published:

    26 May 2018 5:43 AM GMT

ജിഷ വധക്കേസ്: അമീറുല്‍ ഇസ്‍ലാം കുറ്റക്കാരന്‍
X

ജിഷ വധക്കേസ്: അമീറുല്‍ ഇസ്‍ലാം കുറ്റക്കാരന്‍

അതേസമയം താന്‍ കുറ്റക്കാരനല്ലെന്നും തനിക്കെതിരെ ശിക്ഷ വിധിക്കരുതെന്നും അമീറുല്‍ ഇസ്‍ലാം കോടതിയെ ബോധിപ്പിച്ചു

ജിഷ വധ കേസില്‍ അമീറുല്‍ ഇസ്‍ലാം കുറ്റക്കാരനെന്ന് കോടതി . ബലാത്സംഗം, കൊലപാതകം, വീട്ടില്‍ അതിക്രമിച്ചു കയറല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായും എറണാകുളം സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും. അതേസമയം താന്‍ കുറ്റക്കാരനല്ലെന്നും തനിക്കെതിരെ ശിക്ഷ വിധിക്കരുതെന്നും അമീറുല്‍ ഇസ്‍ലാം കോടതിയെ ബോധിപ്പിച്ചു.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 449, 342, 302, 376, 376 എ വകുപ്പുകള്‍ അമീറുല്‍ ഇസ്‍ലാമിനെതിരെ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. കൊലപാതകം, ബലാത്സംഗം എന്നീവകുപ്പുകള്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഇന്നത്തെ വിധിപ്രസ്താവത്തില്‍ സന്തോഷമുണ്ടെന്ന് പ്രൊസിക്യൂഷന്‍ അഡ്വ. എന്‍.കെ ഉണ്ണികൃഷ്ണന്‍‌ വ്യക്തമാക്കി. പട്ടികവിജാതി പീഡന നിരോധന നിയമപ്രകാരമുള്ളവകുപ്പുകളും തെളിവ് നശിപ്പിക്കലെന്ന വകുപ്പും നിനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ശാസ്ത്രീയ തെളിവുകളായി കോടതിയില്‍ സമര്‍പ്പിച്ച ഡിഎന്‍എ പരിശോധനാ ഫലങ്ങള്‍ അമീറുല്‍ ഇസ്ലാമിന്റെ ചെരുപ്പില്‍നിന്ന് ലഭിച്ച മണ്ണ് പരിശോധനാ റിപ്പോര്‍ട്ട്, വീട്ടിലെ വാതില്‍പടിയില്‍നിന്ന് ലഭിച്ച അമീറുല്‍ ഇസ്ലാമിന്റെ രക്തസാന്പിള്‍ തുടങ്ങി ആധികാരിക തെളിവുകളാണ് പ്രൊസിക്യൂഷന്‍ വാദങ്ങള്‍ക്ക് ബലം നല്‍കിയത്.

TAGS :

Next Story