Quantcast

കൊച്ചി മുസിരിസ് ബിനാലെക്ക് കൊടിയിറങ്ങി

MediaOne Logo

Muhsina

  • Published:

    27 May 2018 4:52 AM GMT

കൊച്ചി മുസിരിസ് ബിനാലെക്ക് കൊടിയിറങ്ങി
X

കൊച്ചി മുസിരിസ് ബിനാലെക്ക് കൊടിയിറങ്ങി

നാലാം കൊച്ചി ബിനാലെയുടെ ക്യൂറേറ്ററായി പ്രശസ്ത ആര്‍ട്ടിസ്റ്റ് അനിത ദുബെയെ പ്രഖ്യാപിച്ചു.

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കലാസമ്മേളനം ആയ കൊച്ചി-മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന് കൊടിയിറങ്ങി. നാലാം കൊച്ചി ബിനാലെയുടെ ക്യൂറേറ്ററായി പ്രശസ്ത ആര്‍ട്ടിസ്റ്റ് അനിത ദുബെയെ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി എകെ ബാലനാണ് പ്രഖ്യാപനം നടത്തിയത്. സാംസ്‌കാരിക മേഖല നേരിടുന്ന വെല്ലുവിളികള്‍ക്കെതിരയുള്ള പ്രതിരോധമാണ് ബിനാലെയെന്ന് എകെ ബാലന്‍ പറഞ്ഞു.

31 രാജ്യങ്ങളില്‍ നിന്നായി 97 ആര്‍ട്ടിസ്റ്റുകളാണ് ക‍ഴിഞ്ഞ 108 ദിവസങ്ങള്‍ നീണ്ടു നിന്ന ബിനാലെയില്‍ പങ്കെടുത്തത്. നൂറോളം കലാസൃഷ്ടികളാണ് ബിനാലെയില്‍ ഉണ്ടായിരുന്നത്. ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍വാള്‍ ഹൗസിലെ പ്രധാന വേദിയില്‍ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി ബിനാലെ പതാക താഴ്ത്തിയതോടെ പ്രദര്‍ശനങ്ങള്‍ അവസാനിച്ചു.

ബിനാലെ ക്യൂറേറ്റര്‍ സുദര്‍ശന്‍ ഷെട്ടി, ഹോര്‍മിസ് തരകന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മുന്‍മന്ത്രി എംഎ ബേബി, മേയര്‍ സൗമിനി ജെയിന്‍, കളക്ടര്‍ കെ മുഹമ്മദ് വൈ സഫറുള്ള തുടങ്ങിയവര്‍ സംസാരിച്ചു.

TAGS :

Next Story