Quantcast

ലോ അക്കാദമിയിലെ പ്രശ്നം വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കും

MediaOne Logo

ജഗ്ഗി

  • Published:

    28 May 2018 1:04 PM GMT

ലോ അക്കാദമിയിലെ പ്രശ്നം വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കും
X

ലോ അക്കാദമിയിലെ പ്രശ്നം വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കും

ബഹളത്തെ തുടര്‍ന്ന് യോഗം നിര്‍ത്തിവെച്ചു. യൂണിവേഴ്സിറ്റി അഫിലിയേഷന് കമ്മിറ്റി തിങ്കളാഴ്ച ലോ അക്കാദമിയില്‍ പരിശോധന നടത്തും.

വിദ്യാര്‍ഥി സമരം തുടരുന്ന തിരുവനന്തപുരം ലോ അക്കാദമിയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു. കേരള യൂനിവേഴ്സിറ്റി അഫിലിയേഷന്‍ കമ്മിറ്റിയും വിഷയം പരിശോധിക്കും. ലോ അക്കാദമി വിഷയത്തെ തുടര്‍ന്നുണ്ടായ ബഹളത്തില്‍ കേരള യൂനിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് യോഗം തടസപ്പെട്ടു.

നിരവധി വിദ്യാര്‍ഥികളില്‍ നിന്നും രക്ഷകര്‍ത്താക്കളില്‍ നിന്നും പരാതി ലഭിക്കുകയും വിദ്യാര്‍ഥി സമരം തുടരുകയും ചെയ്ത് സാഹചര്യത്തിലാണ് പരിശോധനക്ക് വിദ്യാഭ്യാസ വകുപ്പ് തയാറായത്. അക്കാദമിയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കി. പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ കേരള യൂണിവേഴ്സിറ്റിയും തീരുമാനിച്ചു. അഫിലയേഷന്‍ കമ്മിറ്റി തിങ്കളാഴ്ച കോളജിലെത്തി പരിശോധന നടത്തും. അതിനിടെ ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ലോ അക്കാദമി പ്രശ്നം ആദ്യ അജണ്ടയായെടുത്ത് ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് അംഗം ജ്യോതികുമാര്‍ ചാമക്കാല ആവശ്യപ്പെട്ടു. സിപിഐ അംഗങ്ങളും ഇതിനെ അനുകൂലിച്ചു. ചര്‍ച്ചക്ക് വിസി തയാറാകാത്തതോടെ ബഹളമാവുകയും യോഗം നിര്‍ത്തിവെക്കുകയും ചെയ്തു. ലോ അക്കാദമിയെക്കുറിച്ച് 2013 ല്‍ ലഭിച്ച പരാതി പൂഴ്ത്തിയെതിനെയും കോണ്‍ഗ്രസ് അംഗങ്ങള്‍ ചോദ്യം ചെയ്തു.

Next Story