പ്രതിഭകളെ വാർത്തെടുക്കുന്ന കായിക പരിശീലക; മാർ ബേസലിന്റെ സ്വന്തം ഷിബി ടീച്ചർ
പ്രതിഭകളെ വാർത്തെടുക്കുന്ന കായിക പരിശീലക; മാർ ബേസലിന്റെ സ്വന്തം ഷിബി ടീച്ചർ
പഠിക്കുന്ന കാലത്ത് സ്കൂളിന് വേണ്ടി ഓടി. പഠിച്ച് യോഗ്യത നേടിയപ്പോൾ സ്കൂളിന് വേണ്ടി കുട്ടികളെ ഓടാനും ചാടാനും പരിശീലിപ്പിക്കുന്നു. തന്റെ കാലത്ത് ലഭിച്ചിട്ടില്ലാത്ത വിദഗ്ധ പരിശീലനം കുട്ടികൾക്ക് നേടിക്കൊടുക്കാനാണ് ടീച്ചറുടെ..
മൈതാനങ്ങളിൽപൊടി പാറിച്ച് കോതമംഗലം മാർ ബേസിൽ കപ്പിൽ മുത്തമിടുമ്പോൾ അതിന് പിന്നിൽ ഒരു പെൺ കോച്ചിന്റെ സാന്നിധ്യമുണ്ട്. ചിട്ടയായ പരിശീലനം നൽകി രാജ്യത്തിന് തന്നെ നിരവധി പ്രതിഭകളെ വാർത്തെടുക്കുകയാണ് മാർ ബേസലിന്റെ കായികാധ്യാപിക ഷിബി ടീച്ചർ.
പഠിക്കുന്ന കാലത്ത് സ്കൂളിന് വേണ്ടി ഓടി. പഠിച്ച് യോഗ്യത നേടിയപ്പോൾ സ്കൂളിന് വേണ്ടി കുട്ടികളെ ഓടാനും ചാടാനും പരിശീലിപ്പിക്കുന്നു. തന്റെ കാലത്ത് ലഭിച്ചിട്ടില്ലാത്ത വിദഗ്ധ പരിശീലനം കുട്ടികൾക്ക് നേടിക്കൊടുക്കാനാണ് ടീച്ചറുടെ ഇപ്പോഴത്തെ പാച്ചിൽ. സ്വന്തം സ്കൂൾ കപ്പുകൾ കൈപ്പിടിയിലൊതുക്കുന്പോൾ അതു തന്നെയാണ് ഈ വനിതാ കോച്ചിന്റെ സംതൃപ്തിയും.
കുടുംബത്തെക്കാൾ കൂടുതൽ നേരം സ്കൂളിലെ പരിശീലനത്തിന് പരിഗണന നൽകുകയാണ് ടീച്ചർ. പുലർച്ചെ മുതൽ കുട്ടികളെ മൈതാനത്ത് എത്തിച്ച് ഓരോ ചുവടും പിഴക്കരുതെന്ന പാഠം പകർന്ന് നൽകുന്പോൾ കുട്ടികൾക്ക് ആവേശമാണ്. കാരണം ടീച്ചർ നൽകുന്നത് പഴുതടച്ച പരീശീലനമാണ്. മാർ ബേസിലിന് 4 അന്തർ ദേശീയ താരവും, ഒരു ദേശീയ താരവും ലഭിച്ചതിന് പിന്നിൽ ഈ പെൺകരുത്താണ്.
Adjust Story Font
16